സഹപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. സിവിൽ പോലീസ് ഓഫീസർ നവാസിനെയാണ് സസ്പെൻഡ് ചെയ്തത്. നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യവെയാണ് സംഭവം.
നവംബർ ആറിന് പുലർച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് പോയ പോലീസുകാരിയ്ക്ക് നേരായായിരുന്നു നവാസിന്റെ അതിക്രമം. തുടർന്ന് ഉദ്യോഗസ്ഥ കമ്മീഷണർക്ക് പരാതി നൽകുകയും ചവറ പോലീസ് കേസെടുക്കുകയുമായിരുന്നു.
സേനയുടെ അന്തസിന് കളങ്കം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് നവാസിൽ നിന്ന് ഉണ്ടായതെന്നാണ് അന്വേഷണ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പോലീസ് കമ്മീഷണർ നടപടിയെടുത്തത്.













Discussion about this post