2026 ലെ ഐപിഎൽ ലേലത്തിന് ശേഷം മുൻ ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ ചെന്നൈ സൂപ്പർ കിംഗ്‌സിനെ (സിഎസ്‌കെ) കുറിച്ച് ചില പ്രസ്താവനകൾ നടത്തി രംഗത്ത്. ടീമൊക്കെ മികച്ചത് ആണെങ്കിലും ചില പ്രശ്നങ്ങൾ ടീമിനുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പുതിയ സീസണിലേക്ക് കടക്കുമ്പോൾ സിഎസ്‌കെയുടെ ബോളിങ് ആക്രമണം ആശങ്കാജനകമാകുമെന്ന് ബംഗാർ പറഞ്ഞു.
പുതിയ സീസണിലേക്ക് കടക്കുമ്പോഴും ടീം വീണ്ടും ഖലീൽ അഹമ്മദിനെയും നഥാൻ എല്ലിസിനെയും വളരെയധികം ആശ്രയിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ലേലത്തിൽ ഇത് കൂടാതെ ന്യൂസിലാൻഡ് പേസർ മാറ്റ് ഹെൻറിയെ ₹2 കോടിക്ക് അവർ സ്വന്തമാക്കി. മൊത്തത്തിൽ നോക്കിയാൽ ചെന്നൈക്ക് മികച്ച ലേലമായിരുന്നു നടന്നതെന്ന് പറഞ്ഞ് ബംഗാർ ടീമിനെ പ്രശംസിച്ചു. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ പ്രശാന്ത് വീറിനെയും കാർത്തിക് ശർമ്മയെയും ₹14.20 കോടി രൂപയ്ക്ക് സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിലെ തന്നെ അൺക്യാപ്ഡ് താരങ്ങൾക്ക് വേണ്ടിയുള്ള രണ്ട് റെക്കോർഡ് ലേലങ്ങളായിരുന്നു ഇവ.
“സിഎസ്‌കെയെ സംബന്ധിച്ചിടത്തോളം ആശങ്ക ന്യൂ ബോൾ ആക്രമണമായിരിക്കും. അവർ എല്ലിസിനെ വളരെയധികം ആശ്രയിക്കും. ഖലീൽ എല്ലാ മത്സരങ്ങളിലും കളിക്കാൻ നോക്കും. അതാണ് അവരുടെ ആശങ്കാ മേഖല എന്ന് ഞാൻ കരുതുന്നു. ചെപ്പോക്കിന് പുറത്ത് കളിക്കുമ്പോൾ മാറ്റ് ഹെൻറിയെ കളിപ്പിച്ചേക്കാം. ഇവിടെയും അതാണ് പ്രശ്‌നം. കഴിഞ്ഞ വർഷം രാഹുൽ ത്രിപാഠിയെയും ദീപക് ഹൂഡയെയും കളിപ്പിച്ചത് എന്തുകൊണ്ടാണെന്ന് ഞങ്ങൾ ചോദിച്ചിരുന്നു, അതിനാലാണ് അവർ ഇത്തവണ മികച്ച താരങ്ങളെ പകരമായിയെത്തിച്ചത്. അവർക്ക് നാല് സ്ഥിരം ബാറ്റ്‌സ്മാൻമാരിൽ വിശ്വാസമുണ്ട്. ” അദ്ദേഹം പറഞ്ഞു.
മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ അഭിനവ് മുകുന്ദും അവരുടെ ലേല തന്ത്രത്തെക്കുറിച്ച് വിലയിരുത്തി. വാക്കുകൾ ഇങ്ങനെ:
“അവരുടെ ടോപ് സെവനിൽ ഉള്ളവരിൽ രണ്ട് ബാറ്റ്‌സ്മാന്മാർ ഒഴികെ എല്ലാവരും പുതിയവരാണ്. അതായത് ഒരു വർഷത്തിനുള്ളിൽ, അവർ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. പകരക്കാരെ തിരഞ്ഞെടുക്കുന്നതിൽ അവർക്ക് വളരെ ഭാഗ്യം ലഭിച്ചു. ഇത് ഒരു വലിയ റീസെറ്റ് ആണ്. കാം ഗ്രീനിന് വലിയ പ്രായമില്ല, ചെന്നൈ അവർക്കായി ശ്രമിക്കും. ഹോൾഡറെ അവർ നോക്കി. പിന്നെ അവർ മാറ്റ് ഷോട്ടിനെ ടീമിലെത്തിച്ചു. മാറ്റ് ഹെൻറിക്കായിട്ടും അവർ ശ്രമിച്ചു. അവിടെ എന്താണ് ചെന്നൈ ഉദ്ദേശിച്ചതെന്ന് മനസിലായില്ല. വിദേശ താരങ്ങളുടെ കാര്യത്തിൽ അവർക്ക് പിഴവുകൾ പറ്റിയെന്ന് തോന്നുന്നു”
IPL 2026 ലേലത്തിൽ CSK യുടെ വിദേശ വാങ്ങലുകളിൽ അകേൽ ഹൊസൈൻ (₹2 കോടി), മാറ്റ് ഹെൻറി (₹2 കോടി), മാത്യു ഷോർട്ട് (₹1.50 കോടി), സക്കറി ഫൗൾക്സ് (₹75 ലക്ഷം) എന്നിർ ഉൾപ്പെടുന്നു.













Discussion about this post