2026 ലെ ഐപിഎൽ ലേലത്തിൽ ശ്രീലങ്കൻ പേസർ മതീഷ പതിരാണയെ 18 കോടി രൂപയ്ക്ക് വാങ്ങിയതിലൂടെ കെകെആർ വാർത്തകളിൽ ഇടം നേടിയിയിരുന്നു. ഇതിന് പിന്നാലെ മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ കൊൽക്കത്തയുടെ ഈ നീക്കത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ്. ലീഗിലെ സമ്മർദ്ദം കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു മികച്ച ബൗളിംഗ് നിര കൊൽക്കത്ത ഉണ്ടാക്കിയിരിക്കുന്നു എന്നാണ് പത്താൻ പറഞ്ഞത്.
32 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 8.68 എന്ന എക്കണോമിയിൽ 47 വിക്കറ്റുകൾ പതിരാണ നേടിയിട്ടുണ്ട്. 2025 ലെ ഐപിഎല്ലിൽ സീസണിൽ 12 മത്സരങ്ങളിൽ നിന്ന് 10.13 എന്ന ഉയർന്ന എക്കണോമിയിൽ 13 വിക്കറ്റുകൾ വീഴ്ത്തിയതിന് പിന്നാലെ മോശം പ്രകടനം നടത്തിയതിന്റെ പേരിൽ ചെന്നൈ സൂപ്പർ കിങ്‌സ് പുറത്താക്കുകയായിരുന്നു.
“മതീഷ പതിരണയെ ഉൾപ്പെടുത്തിയത്തിലൂടെ കെകെആറിന് 20 ഓവറുകളിൽ പൂർണ്ണമായ ഒരു ബൗളിംഗ് ആക്രമണം കിട്ടുകയാണ്,” പത്താൻ പറഞ്ഞു. അവരുടെ താരങ്ങളെ നോക്കിയാൽ “ഹർഷിത് റാണ – പവർപ്ലേയും ഡെത്തും, വൈഭവ് അറോറ – പവർപ്ലേ; കാമറൂൺ ഗ്രീൻ – മിഡിൽ ഓവറുകളും ഷോട്ട് ബോളുകൾ; പതിരണ – മിഡിൽ ഓവറുകളും ഡെത്തും; വരുൺ ചക്രവർത്തി – പവർപ്ലേയും മിഡിൽ ഓവറുകൾ; സുനിൽ നരൈൻ – മിഡിൽ ഓവറുകൾ. എല്ലാ സ്ഥലങ്ങളിലും പന്തെറിയാൻ അവർക്ക് ആളുകളുണ്ട്” പത്താൻ പറഞ്ഞു നിർത്തി
കെകെആറിന്റെ നിരയിൽ പരിചയസമ്പന്നരും, യുവ പ്രതിഭകളും, അന്താരാഷ്ട്ര താരങ്ങളും ഉൾപ്പെടുന്നുണ്ട്. പേസിനും മാരകമായ യോർക്കറുകൾക്കും പ്രശസ്തനായ മതീഷ പതിരാണ, അവരുടെ ഡെത്ത് ഓവർ ആക്രമണത്തിന് കൂടുതൽ കരുത്ത് പകരുന്നു. ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാൻ (9.20 കോടി രൂപ) വേഗത കുറഞ്ഞ പന്തുകളിലൂടെ വൈവിധ്യം കൊണ്ടുവരുമ്പോൾ, ഇന്ത്യൻ യുവതാരങ്ങളായ ആകാശ് ദീപ് (1 കോടി രൂപ), കാർത്തിക് ത്യാഗി (30 ലക്ഷം രൂപ) എന്നിവർ കൂടുതൽ ഡെപ്ത് നൽകുന്നു. സ്പിന്നർ പ്രശാന്ത് സോളങ്കി (30 ലക്ഷം രൂപ) സ്പിൻ ഓപ്ഷനുകളെ ശക്തിപ്പെടുത്തുന്നു.
ഇത് കൂടാതെ ടീം നിലനിർത്തിയ കളിക്കാരായ ഉമ്രാൻ മാലിക്, വൈഭവ് അറോറ, ഹർഷിത് റാണ, വരുൺ ചക്രവർത്തി എന്നിവർ കൂടിയാകുമ്പോൾ കെകെആറിന്റെ നിര സ്ഥിരതയുള്ള പ്രകടനങ്ങൾ വാഗ്ദാനം ചെയ്യുന്നു. എല്ലാ ചേരുവകളും ഉൾക്കൊള്ളുന്ന സന്തുലിതമായ ബൗളിംഗ് യൂണിറ്റുള്ള കെകെആർ 2026 ഐപിഎല്ലിൽ ശക്തമായ ഒരു എതിരാളിയാകാൻ ഒരുങ്ങിയിരിക്കുന്നു എന്ന് പറയാം.













Discussion about this post