മലയാള സിനിമയിലെ ഏറ്റവും സുന്ദരമായ സൗഹൃദങ്ങളിൽ ഒന്നാണ് മോഹൻലാലും മണിയൻപിള്ള രാജുവും തമ്മിലുള്ളത്. വെള്ളിത്തിരയ്ക്ക് അകത്തും പുറത്തും പതിറ്റാണ്ടുകളായി തുടരുന്നതാണ് ഇരുവരും തമ്മിലുള്ള ആത്മബന്ധം. മണിയൻപിള്ള രാജുവിന്റെ കരിയറിലെ വലിയ ബ്രേക്കായ ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’ എന്ന ചിത്രം നിർമ്മിച്ചത് മോഹൻലാലിന്റെ കുടുംബമാണ് (മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ ആണ് ചിത്രം നിർമ്മിച്ചത്).
ഈ സിനിമയിലൂടെയാണ് സുധീർ കുമാർ എന്ന താരം ‘മണിയൻപിള്ള രാജു’ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. മണിയൻപിള്ള രാജു പിൽക്കാലത്ത് സിനിമകൾ നിർമ്മിക്കാൻ തുടങ്ങിയപ്പോൾ (മണിയൻപിള്ള രാജു പ്രൊഡക്ഷൻസ്), അദ്ദേഹം നിർമ്മിച്ച മിക്ക ചിത്രങ്ങളിലും നായകൻ മോഹൻലാലായിരുന്നു. ‘വെള്ളാനകളുടെ നാട്’, ‘ഏയ് ഓട്ടോ’ തുടങ്ങിയ ഹിറ്റുകൾ ഇതിന് ഉദാഹരണങ്ങളാണ്.
മോഹൻലാലിന്റെ തമാശകൾക്കും കുസൃതികൾക്കും ഏറ്റവും കൂടുതൽ ഇരയായിട്ടുള്ള ഒരാളാണ് രാജു എന്ന് അദ്ദേഹം തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാൽ മോഹൻലാലിൻറെ ഏറ്റവും വലിയ ഒരു ക്വാളിറ്റിയെക്കുറിച്ച് മണിയൻപിള്ള രാജു പറഞ്ഞത് ഇങ്ങനെയാണ്:
“25 വർഷങ്ങൾക്ക് മുമ്പാണ് സംഭവം. അന്ന് മോഹൻലാലിനെ അദ്ദേഹത്തിന്റെ ‘അമ്മ വിളിച്ച് പറഞ്ഞു” മക്കളെ നിന്നെക്കുറിച്ച് മണിയൻപിള്ള രാജു വേറെ ഒരു വീട്ടിൽ പോയി കുറ്റം പറഞ്ഞെടാ എന്ന്. അപ്പോൾ മോഹൻലാൽ പറഞ്ഞു, “അമ്മക്ക് രാജു ചേട്ടന്റെ സ്വഭാവം അറിയാലോ മേലാൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ വിളിച്ചുപറയരുത്. ഞങ്ങൾ നല്ല കൂട്ടുകാർ ആണെന്നൊക്കെ. പുള്ളിടെ ‘അമ്മ എന്നെ വിളിച്ചിട്ട് ലാൽ ഇങ്ങനെയൊക്കെ പറഞ്ഞെടാ എന്ന് പറഞ്ഞു. അതാണ് മോഹൻലാൽ.” രാജു ഒരു അഭിമുഖത്തിൽ പറഞ്ഞു.













Discussion about this post