കമൽ സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ ‘ഓർക്കാപ്പുറത്ത്’ മലയാളത്തിലെ എക്കാലത്തെയും മികച്ച പ്യുവർ എന്റർടെയ്‌നറുകളിൽ ഒന്നാണ്. ഫോർട്ട് കൊച്ചിയിലെ ആംഗ്ലോ-ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം നർമ്മത്തിനും സാഹസികതയ്ക്കും പ്രാധാന്യം നൽകുന്നു. ജോലിയൊന്നുമില്ലാതെ അടിച്ചുപൊളി ജീവിതം നയിക്കുന്ന അച്ഛന്റെയും മകന്റെയും കഥയാണ് ഈ സിനിമ പറയുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പണയം വെച്ച തങ്ങളുടെ ‘മാർത്ത’ എന്ന ബോട്ട് തിരിച്ചുപിടിക്കാൻ ഇവർ നടത്തുന്ന ശ്രമങ്ങളും അതിനിടയിൽ വന്നുചേരുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. അന്നത്തെ കാലത്ത് ആളുകൾക്ക് അത്രത്തോളം സുപരിചതമല്ലാത്ത രീതിയിൽ ഉള്ള ട്രെഷർ ഹൻഡ് പോലത്തെ പരിപാടികൾ എല്ലാം ഈ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ സിനിമയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ സംവിധായകൻ കമൽ പറയുന്നത് ഇങ്ങനെ::
” സെഞ്ച്വറി കൊച്ചുമോനും മോഹൻലാലും ചെയ്താണ് സിനിമ നിർമ്മിച്ചത്. അവർക്ക് വേഗത്തിൽ ഒരു സിനിമ ചെയ്യണമെന്നായിരുന്നു ആവശ്യം. ഇന്നത്തെ പ്രശസ്ത സംവിധയകാൻ രഞ്ജിത്താണ് ഈ സിനിമയുടെ കഥ ഒരുക്കിയത്. ആംഗ്ലോ ഇന്ത്യൻ പശ്ചാത്തലവും സാഹസികതയും ഒകെ അന്ന് പുതുമയായിരുന്നു. രഞ്ജിത്തിന്റെ കഥക്ക് ഷിബു ചക്രവർത്തിയാണ് തിരക്കഥ ഒരുക്കിയത്. സിനിമയുടെ ഒരു പോയിന്റിൽ വന്നപ്പോൾ ഞങ്ങൾക്ക് ചില ആശയക്കുഴപ്പം ഉണ്ടായിരുന്നു. അപ്പോഴാണ് ഇതിലെ പിയാനോ വെച്ചിട്ട് നിധിയെ കണക്ട് ചെയ്യാനുള്ള ബുദ്ധി പ്രിയദർശൻ ഉപദേശിച്ചത്.”
“ശേഷം എല്ലാം പെട്ടെന്നായി. ഷൂട്ടിംഗ് തുടങ്ങി. അതിനിടയിൽ ഒരു ദിവസം ലാലും വേണു ചേട്ടനും പത്രം വായിക്കുന്ന രംഗം എടുക്കുകയാണ്. അപ്പോൾ ഞാൻ ലാലിനോട് പറഞ്ഞു, എന്തായാലും ഇതിനിടയിൽ ഗാപ് വരുന്നു. ആ സമയത്ത് എന്തെങ്കിലും ഒരു ഡയലോഗ് പറയാൻ ഞാൻ ലാലിനോട് പറഞ്ഞു അപ്പോൾ അയാൾ” ജോലി കിട്ടിയിട്ട് വേണം ഒന്ന് ലീവെടുത്ത് വീട്ടിലിരിക്കാൻ” എന്ന ഡയലോഗ് പറയുന്നത്. അത് ഇന്നും പ്രശസ്തമാണ്.”
1988-ലെ വിഷു റിലീസായി എത്തിയ ചിത്രം 150-ലധികം ദിവസങ്ങൾ തിയേറ്ററുകളിൽ ഓടുകയും വലിയ സാമ്പത്തിക വിജയം നേടുകയും ചെയ്തു.













Discussion about this post