ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 2021-ൽ പുറത്തിറങ്ങിയ ‘ദൃശ്യം 2′ ആദ്യ ഭാഗത്തിന് നൽകിയ ഏറ്റവും മികച്ച തുടർച്ചയായാണ് വിലയിരുത്തപ്പെടുന്നത്. ജോർജുകുട്ടിയും കുടുംബവും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അവരെ തേടി ഇനിയും പൊലീസ് വരുമോ എന്നത് ഉൾപ്പെടെ ഉള്ള ചോദ്യങ്ങളുമാണ് ഈ സിനിമ ചോദിക്കുന്നത്.
കോവിഡും അതിന്റെ ബുദ്ധിമുട്ടുകളും നിന്ന സാഹചര്യത്തിൽ പരിമിതികൾക്ക് ഉള്ളിൽ നിന്ന് എടുത്ത ഈ ചിത്രം ഒടിടി റിലീസ് ആയിട്ടാണ് പ്രേക്ഷകന് മുന്നിലേക്ക് വന്നത്. ആദ്യ ഭാഗത്തിലെ സംഭവങ്ങൾക്ക് ശേഷം 6 വർഷങ്ങൾ മുന്നോട്ട് പോകുന്നു. ജോർജുകുട്ടി ഇപ്പോൾ ഒരു സിനിമാ തിയേറ്റർ ഉടമയും ഒരു സിനിമ നിർമ്മിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുമാണ്. മക്കൾ രണ്ടുപേരും വളർന്നു, അൻസി കോളേജിൽ പഠിക്കുന്നു. പക്ഷേ, ആ പഴയ കൊലപാതകത്തിന്റെ ആഘാതം (Trauma) ഇപ്പോഴും ആ കുടുംബത്തെ വേട്ടയാടുന്നുണ്ട്.
ഐ. ജി ഗീത പ്രഭാകരുടെ സുഹൃത്ത് ഐ.ജി. ബസ്തർ ആണ് രഹസ്യ അന്വേഷണത്തിലൂടെ ജോർജുകുട്ടിയെ കുടുക്കാൻ നോക്കുന്നത്. : കൊലപാതകം നടന്ന രാത്രിയിൽ പോലീസ് സ്റ്റേഷന്റെ നിർമ്മാണ സ്ഥലത്ത് നിന്ന് ജോർജുകുട്ടി പുറത്തിറങ്ങുന്നത് കണ്ട ഒരാൾ (ജോസ് എന്ന കൊലക്കേസ് പ്രതി) ജയിലിൽ നിന്ന് പുറത്തിറങ്ങുന്നു. ഇയാൾ പോലീസിന് മൊഴി നൽകുന്നതോടെ കേസ് വീണ്ടും സജീവമാകുന്നു. അന്വേഷണം പൊലീസ് സ്റ്റേഷനിലേക്ക് നീളുന്നു എന്ന് ജോർജ്കുട്ടി അറിയുന്ന നിമിഷം അയാളിട്ട റിയാക്ഷൻ എങ്ങനെ തന്നെ ഞെട്ടിച്ചു എന്ന് ജീത്തു ജോസഫ് പറയുന്നത് ഇങ്ങനെ:
“ആ സിനിമയിലെ വളരെ നിർണായക പോയിന്റിലാണ് പൊലീസ് സ്റ്റേഷൻ കുഴിക്കുന്നത്. ശേഷം അയല്പക്കത്തെ ഒരു പയ്യൻ ജോർജുകുട്ടിയോട് വന്നിട്ട് ചോദിക്കുന്ന ഒരു രംഗമുണ്ട് ” ചേട്ടൻ പോലീസ് സ്റ്റേഷനിൽ എങ്ങാനും ആണോ പയ്യനെ കുഴിച്ചിട്ടിരിക്കുന്നേ” എന്ന്. ഈ ചോദ്യം ആ പയ്യൻ ചോദിക്കുമ്പോൾ പുള്ളി എന്ത് റിയാക്ഷൻ ഇടുമെന്ന് ഞാൻ ഇങ്ങനെ ചിന്തിക്കുകയായിരുന്നു. ആ സമയത്ത് ഒരു ഞെട്ടലുണ്ട് ജോർജുകുട്ടിയുടെ. ശേഷം റാണി വന്നിട്ട് വിളിക്കുമ്പോൾ’ അത്രയും നാളും പുള്ളി ഒളിപ്പിച്ചുവെച്ച ആ രഹസ്യമാണ് ഇപ്പോൾ പൊളിഞ്ഞത് എന്ന ഭാവം അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് നമുക്ക് വായിക്കാൻ കിട്ടുന്നു. റാണിക്ക് അത് മുഖഭാവത്തിലൂടെ മനസിലാകുന്ന സമയത്താണ് അവിടെ ആ അഭിനേതാവ് ജയിക്കുന്നത്.” അദ്ദേഹം പറഞ്ഞു.
അതേസമയം ദൃശ്യം സീരിസിന്റെ അവസാന ഭാഗത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞിട്ടുണ്ട്. ജോർജുകുട്ടി നിയമത്തിന്റെ പിടിയിൽ അകപ്പെടുമോ അതോ ഒരിക്കൽ കൂടി രക്ഷപെടുമോ എന്നതാണ് പ്രേക്ഷകർ കാത്തിരിക്കുന്ന വലിയ ചോദ്യം.













Discussion about this post