ഒരിക്കൽ അതിർത്തി കടന്ന് വന്ന് ഭാരതത്തിന്റെ മണ്ണിൽ രക്തം ചിന്തിയ ഭീകരർ ഇന്ന് സ്വന്തം വീടുകളിൽ പോലും സുരക്ഷിതരല്ലെന്ന് തെളിയിച്ച വർഷമാണ് കടന്ന് പോയത്. 2025-ൽ പാകിസ്താനിലെ തെരുവുകളിൽ നടന്നത് ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നിഗൂഢവും കൃത്യതയാർന്നതുമായ ഒരു ശുദ്ധീകരണ പ്രക്രിയയാണെന്ന് പറയുന്നതിൽ സംശയമില്ല. ഇന്ത്യക്കെതിരെ തോക്ക് ചൂണ്ടുന്ന ശത്രുക്കളെ അവരുടെ താവളങ്ങളിൽ വെച്ച് തന്നെ ‘അജ്ഞാതരായ തോക്കുധാരികൾ’ ഇല്ലാതാക്കുകയാണ്.
2025-ൽ മാത്രം പാകിസ്താനിൽ പത്തോളം ഉന്നത ഭീകര നേതാക്കളാണ് അജ്ഞാതരാൽ കൊല്ലപ്പെട്ടത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ലഷ്കർ-ഇ-തൊയ്ബയുടെ ഓപ്പറേഷണൽ ഹെഡ് ആയിരുന്ന അബൂ ഖത്താൽ കൊല്ലപ്പെട്ടതാണ്. മാർച്ച് മാസത്തിൽ ബൈക്കിലെത്തിയ അജ്ഞാതർ ഇയാളെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. 2024-ലെ റിയാസി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു ഇയാൾ. ഇന്ത്യയിലെ പല ഉന്നതതല ആക്രമണങ്ങളിലും പങ്കുള്ള ലഷ്കർ കമാൻഡറായ സൈഫുള്ള ഖാലിദ് മെയ് മാസത്തിൽ കൊല്ലപ്പെട്ടു. ഭീകര പ്രവർത്തനങ്ങൾക്ക് മതപരമായ പിന്തുണ നൽകിയിരുന്ന ജമാഅത്ത് നേതാവ് മുഫ്തി അബ്ദുൽ ബാഖി നൂർസായും കൊല്ലപ്പെട്ടു. 2016-ലെ പത്താൻകോട്ട് വ്യോമസേനാ താവളം ആക്രമണത്തിന്റെ പ്രധാന സൂത്രധാരനായ ജയ്ഷ്-ഇ-മുഹമ്മദ് ഷാഹിദ് ലത്തീഫ് സിയാൽകോട്ടിൽ വച്ച് കൊല്ലപ്പെട്ടു. 2015-ലെ ഉധംപൂർ ബി.എസ്.എഫ് കോൺവോയ് ആക്രമണത്തിന്റെ മാസ്റ്റർമൈൻഡായ ലഷ്കർ-ഇ-തൊയ്ബ നേതാവ് അദ്നാൻ അഹമ്മദ് കൊല്ലപ്പെട്ടു. ഇങ്ങനെ പള്ളികളിലും അതീവ സുരക്ഷാ മേഖലകളിലും വെച്ച് നടക്കുന്ന ഈ നിഗൂഢ കൊലപാതകങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്.ഐയെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ശത്രുക്കളുടെ താവളങ്ങളിൽ ചെന്ന് അവരെ ഇല്ലാതാക്കുന്ന ഈ ‘അജ്ഞാത’ രീതിയെ ഭയത്തോടെയാണ് ഭീകരർ നോക്കിക്കാണുന്നത്.
2025 മെയ് മാസത്തിൽ പഹൽഗാമിൽ ഭീകരർ നടത്തിയ ക്രൂരതയ്ക്ക് ഭാരതം നൽകിയ മറുപടിയാണ് ‘ഓപ്പറേഷൻ സിന്ദൂർ’. കേവലം 25 മിനിറ്റിനുള്ളിൽ 9 ഭീകര ക്യാമ്പുകൾ തകർത്തെറിഞ്ഞ ഈ സൈനിക നീക്കത്തിൽ 100-ലധികം ഭീകരരാണ് മണ്ണടിഞ്ഞത്. “വീട്ടിൽ കയറി അടിക്കും” (Ghar mein ghus kar maarenge) എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വെറും വാക്കല്ലെന്ന് ലോകം തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.
തങ്ങളുടെ ഏറ്റവും വിശ്വസ്തരായ ‘നേതാക്കൾ’ ഓരോന്നായി ഇല്ലാതാകുന്നത് പാക് ചാരസംഘടനയായ ഐ.എസ്.ഐയെ ശരിക്കും വിറപ്പിച്ചിട്ടുണ്ട്. ഹഫീസ് സയീദും മസൂദ് അസ്ഹറും ഇന്ന് അതീവ സുരക്ഷയുള്ള ബങ്കറുകളിൽ ഒളിച്ചിരിക്കുകയാണ്. പുറത്തിറങ്ങിയാൽ എപ്പോൾ വേണമെങ്കിലും അജ്ഞാതരുടെ വെടിയുണ്ട തങ്ങളെ തേടിയെത്തുമെന്ന് അവർ ഭയക്കുന്നു.













Discussion about this post