ഐപിഎല്ലില്‍ ഡല്‍ഹി- പൂനെ മത്സരത്തിനിടെ ആയിരുന്നു ക്രീസില്‍ നിന്ന് മലയാളം ഉയര്‍ന്നത്. ഡല്‍ഹിയുടെ ബാറ്റിങിനിടെയായിരുന്നു സംഭവം. സഞ്ജു വി സാംസണും പാതി മലയാളിയായ കരുണ്‍ നായരുമായിരുന്നു ക്രീസില്‍. പന്ത് തടുത്തിട്ട സഞ്ജു നോണ്‍ സ്ട്രൈക്കറായ കരുണിനോട് ‘ഓടിക്കോ ഓടിക്കോ വേഗം വേഗം…’ എന്ന് വിളിച്ചു പറഞ്ഞു. മലയാളം അറിയാവുന്ന കരുണ്‍ നായര്‍ വേഗത്തില്‍ തന്നെയോട് റണ്ണെടുത്തു. ക്രിസില്‍ മുഴങ്ങിയ അപരിചിത ശബ്ദത്തിന്റെ അര്‍ത്ഥമറിയാതെ എതിര് ടീം ക്യാപ്റ്റനായ ധോണി പകച്ച് നിന്നു
ഹിന്ദിയും- ഇംഗ്ലീഷും ഉയരുന്ന ക്രീസില്‍ പ്രാദേശിക ഭാഷകള്‍ ഉയരുന്നത് പലപ്പോഴും കൗതുകമാണ്. വിദേശ ഭാഷകളും പ്രാദേശിക ഇന്ത്യന്‍ ഭാഷകളും സഹതാരങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുമ്പോള്‍ ഇംഗ്ലീഷ് ഹിന്ദി മേധാവിത്വത്തിന് നേരെയുള്ള ഭീഷണിയാണ് ഇതെന്നാണ് കളിപറച്ചില്‍.
വീഡിയോ കാണാം:
[fb_pe url=”https://www.facebook.com/HAHAHATCM/videos/1013937385309437/?permPage=1″ bottom=”30″]
Discussion about this post