കണ്ണൂര്‍ :തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനിലെ അധ്യാപകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം എംഎല്‍എ ജയിംസ് മാത്യുവിനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. എംഎല്‍എ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ കോടതി തള്ളിയ സാഹചര്യത്തിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം നടത്തുന്നത്.എന്നാല്‍ കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ജയിംസ് മാത്യു കീഴടങ്ങുമെന്നും സൂചനകളുണ്ട്.
സ്വാധീനമുള്ള രാഷ്ട്രീയ നേതാവായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് കോടതി ജയിംസ് മാത്യുവിന്റെ ജാമ്യാപേക്ഷ തള്ളിയത്.
കഴിഞ്ഞ ഡിസംബര്‍ 15 നാണ് അധ്യാപകനെ കാസര്‍കോട്ടെ ഒരു ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പില്‍ എംഎല്‍എയുടെ പേര് പരാമര്‍ശിച്ചിരിക്കുന്നതിനാലാണ് ജയിംസ് മാത്യുവിനെതിരെ കേസെടുക്കാന്‍ കാരണം.മറ്റൊരു അധ്യാപകന്റെ പേരും ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്.ഇരുവരുടെയും പ്രേരണ മൂലമാണ് അധ്യാപകന് ആത്മഹത്യ ചെയ്തതെന്നാണ കോടതിയില്‍ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.
Discussion about this post