റിയാദ്: കൗമാരക്കാരിയായ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇരയ്ക്ക് ശിക്ഷ 200 ചാട്ടയടി. സംരക്ഷകനെക്കൂടാതെ ഒറ്റയ്ക്ക് പുറത്ത് പോയതിനാണ് പെണ്‍കുട്ടിക്ക് സൗദി കോടതി ശിക്ഷ വിധിച്ചത്.ഏഴു പേര് ചേര്‍ന്ന് ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിലാണ് പെണ്‍കുട്ടിക്ക് ആറു മാസം തടവും 200 ചാട്ടയടിയും സൗദി സര്‍ക്കാര്‍ ശിക്ഷ വിധിച്ചത്.
2006 ല്‍ 19 കാരിയെ ഏഴംഗ സംഘം ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിലാണ് ശിക്ഷയും വിവാദവും. സുഹൃത്തിനെ കാണാന്‍ പെണ്‍കുട്ടി തനിച്ച് പുറത്ത് പോയ സമയത്താണ് സംഭവം നടന്നതെന്നും അതുകൊണ്ട് തന്നെ കുറ്റകൃത്യത്തിന് കാരണം പെണ്കുട്ടിയാണെന്നുമാണ് സൗദിയിലെ ശരി അത്ത് കോടതി കണ്ടെത്തിയിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റതൊന്നും പെണ്‍കുട്ടിയെ ശിക്ഷിക്കുന്നതില്‍ നിന്നും തടയപ്പെട്ടില്ല.
സംഭവം പുറത്തു വന്നതോടെ സൗദിയുടെ സ്ത്രീ വിരുദ്ധ നിലപാടിനെതിരെ ലോകമെങ്ങും വന്‍ പ്രതിഷേധമാണ് .സൗദി അറേബ്യയ്ക്ക് എതിരേ ഇന്റര്‍നെറ്റില്‍ വന്‍ പ്രതിഷേധവുമുയരുകയാണ്.
സുഹൃത്തിനെ കാണാന്‍ പോയപ്പോല്‍ പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് കാറില്‍ കയറ്റി ആളൊഴിഞ്ഞ ഒരു പ്രദേശത്ത് കൊണ്ടുപോകുകയും അവിടെ ഏഴുപേര്‍ ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ ആദ്യം ലഭിച്ചത് 90 ചാട്ടയടിയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ അഭിഭാഷകന് സൗദി ജനറല്‍ കോടതിയില്‍ അപ്പീലിന് പോയതോടെ ശിക്ഷ ഇരട്ടിയായി മാറുകയായിരുന്നു.
Discussion about this post