വടക്കാഞ്ചേരിയില്‍ സിപിഐഎം കൗണ്‍സിലര്‍ ഉള്‍പ്പെടെ നാലുപേര്‍ തന്നെ പീഡിപ്പിച്ചെന്ന യുവതിയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. കേസ് ഇല്ലാതായ രീതിയെ വിമര്‍ശിച്ചാണ് ജോയ് മാത്യു രംഗത്തെത്തിയിരിക്കുന്നത്.
പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് മജിസ്ട്രേറ്റിന് മുന്‍പാകെ പരാതിയില്ല എന്ന് പറഞ്ഞാല്‍ തീരുന്നതാണോ എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ അതൊരു വല്ലാത്ത വകുപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ കേരളം ആഘോഷിച്ചത് ഉളുപ്പില്ലായ്മയുടെ അറുപത് വര്‍ഷമല്ലെ എന്ന് സംശയിച്ചാല്‍ അത് തെറ്റാണോ എന്ന ചോദ്യവും അദ്ദേഹം തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നു.
ഭീഷണിയെ തുടര്‍ന്നാണ് താന്‍ പരാതി പിന്‍വലിച്ചതെന്ന് ഇരയായ സ്ത്രീ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മജിസ്ട്രേറ്റിന് മുന്നില്‍ പരാതി ഇപ്പോള്‍ പിന്‍വലിക്കുന്നു എന്നാണ് പറഞ്ഞതെന്നും സംഭവം നടന്നിട്ടില്ലെന്നോ തനിക്ക് പരാതി ഇല്ലെന്നോ പറഞ്ഞിട്ടില്ലെന്നും യുവതി വ്യക്തമാക്കിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘അപ്പോള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്, പിന്നെ മജിസ്ട്രേറ്റ് മുന്‍പാകെ എനിക്ക് പരാതി ഇല്ല സാറെ എന്ന് പറഞ്ഞാല്‍ കേസ് അതോടെ തീരും എന്നാണോ? വല്ലാത്തൊരു വകുപ്പാണത്. ഓര്‍മിച്ചോ വകുപ്പ് 164
നമ്മുടെ കേരളം ആഘോഷിച്ചത് ഉളുപ്പില്ലായ്മയുടെ അറുപത് വര്‍ഷമല്ലെ എന്ന് സംശയിച്ചാല്‍ അത് തെറ്റാണോ?’
[fb_pe url=”https://www.facebook.com/JoyMathew4u/posts/657538947738948″ bottom=”30″]
Discussion about this post