തിരുവനന്തപുരം. തന്റെ വിഴിഞ്ഞം പദ്ധതിയെകുറിച്ചുള്ള പ്രസംഗം ചിലര്‍ വിവാദമാക്കിയത് ഗൗരവമായി എടുക്കുന്നില്ലെന്ന് നടന്‍ സുരേഷ്‌ഗോപി. രാഷ്ട്രീയക്കാര്‍ക്കെതിരേ മാധ്യമങ്ങള്‍ കലാകാരന്മാരെ ഉപയോഗിക്കുകയാണ്. അതിനപ്പുറത്ത് വിവാദങ്ങളില്‍ ഒന്നുമില്ലെന്നും സൂപ്പര്‍താരം പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഷ്ട്രീയത്തിലേക്ക് ക്ഷണം കിട്ടിയാല്‍ നോ പറയില്ല. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതാക്കളാണെന്നും സുരേഷ്‌ഗോപി ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ പ്രതികരിച്ചു.
വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ വ്യക്തി എന്ന നിലയിലുള്ള ആഗ്രഹം മാത്രമാണ് പ്രകടിപ്പിച്ചത്. അതൊരിക്കലും വ്യക്തിപരമായ നേട്ടത്തിനല്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 5 ന് മോഡിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും വിഴിഞ്ഞം പദ്ധതി ഒരു ആവശ്യകതയായി പറഞ്ഞിരുന്നു. അന്ന് മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു പോലുമില്ലെന്ന് സുരേഷ്‌ഗോപി പറഞ്ഞു.
വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ ഹിന്ദു സമൂഹം കൂടി കൈകോര്‍ക്കണം എന്ന താരത്തിന്റെ പ്രസ്താവന ചിലര്‍ വിവാദമാക്കിയിരുന്നു. സുരേഷ്‌ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം മുഖപ്രസംഗം എഴൂതുകയും ചെയ്തു.
Discussion about this post