ഡല്‍ഹി: പുതിയ കാറുകളില്‍ അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ എയര്‍ബാഗ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. റിയര്‍വ്യൂ ക്യാമറയും വേഗനിയന്ത്രണ അലാറവും കാര്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധമായും പുതിയ കാറുകളില്‍ ഉള്‍പ്പെടുത്തണം. രാജ്യത്തെ കാറുകളുടെ സുരക്ഷ കര്‍ശനമാക്കുന്നുതിന്റെ ഭാഗമായാണ് അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ പുതിയ കാറുകളില്‍ എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നത്.
അപകടമുണ്ടായാല്‍ യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കാതിരിക്കാനുള്ള സംവിധാനമാണ് എയര്‍ബാഗ്. ഇതിനൊപ്പം റിയര്‍വ്യൂ ക്യാമറയും വേഗനിയന്ത്രണ അലാറവും പുതിയ കാറുകളില്‍ നിര്‍ബന്ധമാക്കും. കാര്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചാല്‍ വേഗം കൂടുതലാണെന്ന് മുന്നറിയപ്പ് നല്കുന്ന സംവിധാനമാണ് വേഗനിയന്ത്രണ അലാറം. വേഗത മണിക്കൂറില്‍ 100 കിലോമീറ്റര്‍ കടന്നാല്‍ കാര്‍ തുടര്‍ച്ചായി അലാം മുഴക്കും. കാര്‍ പിന്നോട്ട് എടുക്കുമ്പോള്‍ കുട്ടികള്‍ അടക്കമുള്ളവരുടെ സുരക്ഷ ഉറപ്പ് വരുത്തന്നതിനാണ് റിവേഴ്സ് ക്യാമറ. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ മുന്നറിയിപ്പ് നല്കുന്ന സംവിധാനവും കാറുകളില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാര്‍ നിര്‍മാതാക്കളുടെ അഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും ഈ മര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം നിയമമാക്കുക.
രാജ്യത്തെ വാഹന അപകടനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. അടുത്ത ഒക്ടോബര്‍ മുതല്‍ ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. കാറുകളുടെ അടിസ്ഥാന മോഡലുകളിലും എയര്‍ബാഗ് അടക്കമുള്ള സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കുന്നതോടെ കാര്‍ വില നേരിയ തോതില്‍ ഉയരാന്‍ സാധ്യതയുണ്ട്.
Discussion about this post