ധാക്ക: രാജ്യത്തെ ക്ഷേത്രങ്ങള്‍ ആക്രമിച്ചവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ബ്രഹ്മാണ്‍ബാരിയ പോലീസ് സൂപ്രണ്ടന്റ് മിസാനുര്‍ റഹ്മാന്. ക്ഷേത്രങ്ങള്‍ ആക്രമിച്ച 78 പേരെ കുറിച്ച് തങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും എന്നാല്‍ ഹിന്ദു നേതാക്കളോ സാമുഹ്യ പ്രവര്‍ത്തകരോ ഭയം കാരണം ആക്രമകാരികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിലെ ഭരണ പാര്‍ട്ടിയായ അവാമി ലീഗിലെ രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുള്ള ആക്രമണത്തില്‍ നസീര്‍നഗറിലെ അനേകം ഹിന്ദു ആരാധനാലയങ്ങളും വീടുകളും തകര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍ ആക്രമകാരികളെ കുറിച്ച് വ്യക്തമായ വിവരം പോലീസിനു ഇതുവരെ കിട്ടിയിരുന്നില്ല. പാരിതോഷികം പ്രഖ്യാപിച്ചതിലൂടെ ഇവരെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
Discussion about this post