ഡല്‍ഹി: ഒരു തവണ വിക്ഷേപിച്ച് കഴിഞ്ഞാല്‍ പിന്നീട് ഉപയോഗിക്കാന്‍ കഴിയുന്ന മിസൈല്‍. ഏത് രാജ്യ
ത്തിന്റ സ്വപ്നമായ അത്തരമൊരു പദ്ധതി ഇന്ത്യന്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ബ്രഹ്മോസ് എയ്റോസ്പേസ് വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന ഹൈപ്പര്‍ സോണിക്ക് ബൂമറാംഗ് മിസൈലുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ആക്രമണം നടത്തിയതിന് ശേഷം ലക്ഷ്യത്തില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ മനസിലാക്കി തിരിച്ചെത്തുന്ന വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന മിസൈലുകളെ വികസിപ്പിക്കാനാണ് ശ്രമമെന്ന് എയ്റോസ്പേസ് സി.ഇ.ഒ സുധീര്‍ കുമാര്‍ മിശ്ര വ്യക്തമാക്കുന്നു.
ഇതിന് മാതൃകയാകുന്നത് മഹാവിഷ്ണുവിന്റ സുദര്‍ശനചക്രവും.
സുദര്‍ശന ചക്രത്തില്‍ നിന്നും പ്രചോദനം കൊണ്ട് വികസിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ മിസൈലുകളുടെ ആശയത്തിന് രൂപം നല്‍കിയത് മുന്‍ പ്രസിഡന്റ് എ.പി.ജെ അബ്ദുള്‍ കലാമാണ്. വളരെ വെല്ലുവിളി നിറഞ്ഞ ഒരു ലക്ഷ്യമാണെങ്കിലും സാങ്കേതികപരമായ പുരോഗതി കൈവരിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാരുടെ സംഘത്തിന് ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള കഴിവുണ്ടെന്നും മിശ്ര അഭിപ്രായപ്പെട്ടു.
ബ്രഹ്മോസ് മിസൈലുകളുടെ ദൂരപരിധി 300 കിലോമീറ്ററില്‍ കൂടുതലാക്കാനുള്ള കാര്യശേഷി നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post