ജോധ്പുര്‍: മാന്‍വേട്ടക്കേസില്‍ രാജസ്ഥാനിലെ ജോധ്പുര്‍ കോടതിയില്‍ ഹാജരായ ബോളിവുഡ് നടന് സല്മാന് ഖാനോട് മതമേതെന്ന് ചോദിച്ചപ്പോള്‍ ഇന്ത്യക്കാരനെന്ന് മറുപടി. സി.ജെ.എം. കോടതിയില്‍ ഹാജരായപ്പോഴാണ് ഇത്തരത്തില്‍ സന്മാന് ഖാന് പ്രസ്താവന നടത്തിയത്. കോടതി നടപടികളുടെ ഭാഗമായി മതമേതാണെന്നു ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടന്.
‘ഞാന്‍ ഹിന്ദുവും മുസ്ലീമുമാണ്, ഭാരതീയന്’ എന്ന് ഹിന്ദിയിലും പിന്നീട് ‘ഞാന്‍ ഇന്ത്യക്കാരന്” എന്ന് ഇംഗ്ലീഷിലും അദ്ദേഹം ഉത്തരം നല്കി. കേസില്‍ കുറ്റക്കാരനല്ലെന്നും സല്മാന് കോടതിയില്‍ വാദിച്ചു. സല്മാനെക്കൂടാതെ കേസില്‍ കുറ്റാരോപിതരായ ബോളിവുഡ് താരങ്ങളായ നീലം, തബു, സൊനാലി ബിന്ദ്ര, സെയ്ഫ് അലി ഖാന് എന്നിവരും വെള്ളിയാഴ്ച കോടതിയില്‍ ഹാജരായി. മൊഴി രേഖപ്പെടുത്തി ഒരു മണിക്കൂറിനുള്ളില്‍ സല്മാന് കോടതി വിട്ടു.
Discussion about this post