ഇസ്ലാമാബാദ്: ഇന്ത്യന്‍ സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രദര്‍ശന വിലക്ക് പിന്‍വലിച്ച് പാക്കിസ്ഥാന്. ഇതറിയിച്ചുകൊണ്ട് വാര്‍ത്താ വിതണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. രണ്ടു ദിവസം മുമ്പ് പാക്കിസ്ഥാന് പ്രദര്‍ശന വിലക്ക് നീക്കാന്‍ തീരുമാനമെടുത്തിരുന്നെങ്കിലും ബുധനാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.
ബോളിവുഡ് സിനിമകള്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നവര്‍ ഇതിന്റെ രേഖകള്‍ സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ച് അനുമതി വാങ്ങണമെന്നും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യന്‍ സിനിമകളുടെ വിലക്ക് നീക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു പാക് മന്ത്രി മറിയം ഔറംഗസേബ് വ്യക്തമാക്കിയത്. എന്നാല്‍ രണ്ടു ദിവസത്തിനുശേഷം സര്‍ക്കാര്‍ തീരുമാനത്തില്‍നിന്നു വ്യതിചലിക്കുകയായിരുന്നു.
നിരവധി ആരാധകരുള്ള ഇന്ത്യന്‍ സിനിമകള്‍ നിരോധിച്ചതിലൂടെ പാക്കിസ്ഥാനില്‍ തീയറ്ററുകള്‍ക്കു വന്‍ വരുമാന നഷ്ടമാണ് സഭവിച്ചിരുന്നത്. ഇന്ത്യയുമായി സംഘര്‍ഷം രൂക്ഷമായതോടെ കഴിഞ്ഞ ഒക്ടോബറിലാണ് പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സിനിമകള്‍ക്കു വിലക്കേര്‍പ്പെടുത്തിയത്.
Discussion about this post