ഓണമിങ്ങ് എത്തിക്കഴിഞ്ഞു. വീട്ടമ്മമാർ എല്ലാവരും ഓണസദ്യക്ക് എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കണമെന്ന കാര്യത്തിൽ ആലോചനയിലാവും. ഇത്തവണയെങ്കിലും പണി എളുപ്പമാക്കാൻ സ്ഥിരം പായസം തന്നെ പിടിക്കല്ലേ എന്നും പറഞ്ഞാവും മറ്റ് കുടുംബാംങ്ങൾ.. അതുകൊണ്ട് തന്നെ എന്ത് പായസം ഉണ്ടാക്കുമെന്ന് ടെൻഷനടിച്ച് ഇരിക്കുന്ന അമ്മമാരും ഭാര്യമാരും ഇനി ഒട്ടും വിഷമിക്കേണ്ട.. നമുക്ക് വെറൈറ്റിയായി ഒരു സവാള പായസം ഉണ്ടാക്കി നോക്കാം..
എന്തൊക്കെയാണ് ഇതിന് വേണ്ടതെന്നല്ലേ…
അര കിലോ സവാള, ചൗവ്വരി 100 ഗ്രാം, രണ്ട് ലിറ്റർ പാൽ, അര കപ്പ് മിൽക്ക് മെയ്ഡ്, അര കപ്പ് പഞ്ചസാര, ഒരഒ സ്പൂൺ ഏലക്ക പൊടി, രണ്ട് ടീസ്പൂൺ നെയ്യ്.
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ സവാള കുറച്ചധികം വെള്ളത്തിൽ നന്നായി തിളപ്പിച്ച് ഊറ്റി എടുക്കുക. ഇത് നല്ല തണുത്ത വെള്ളത്തിൽ കഴുകിയെടുക്കുക. സവാളയിലെ വെള്ളം നന്നായി വാർന്നുപോയതിന് ശേഷം, അടി നല്ല കട്ടിയുള്ള പാത്രത്തിൽ രണ്ട് സ്പൂൺ നെയ്യ് ഒഴിച്ച് ഈ സവാള നന്നായി വഴറ്റിയെടുക്കുക. ഈ സമയം കൊണ്ട് ചൗവ്വരിയും വേവിച്ചു വയ്ക്കണം. സാവള അൽപ്പം വഴണ്ടു വരുമ്പോൾ ഇതിലേക്ക് പാൽ ഒഴിച്ച് നന്നയി തിളപ്പിക്കുക. പാൽ തിളക്കുമ്പോൾ നേരത്തെ വേവിച്ച് വച്ച ചൗവ്വരിയും മധുരത്തിന് ആവശ്യമുള്ള പഞ്ചസാരയും ഇടുക. ഇത് കുറുകി വരുന്നതു വരെ ഇടവിട്ട് ഇളക്കി കൊടുക്കുക. നന്നായി കുറുകി വന്നു കഴിഞ്ഞാൽ, അതിലേക്ക് ഏലക്ക പൊടിച്ചത് ചേർത്ത് സ്റ്റൗ ഓഫ് ചെയ്യാം. ഇഷ്ടമുള്ളവർക്ക് പായസത്തിലേക്ക് നെയ്യിൽ വറുത്തെടുത്തഅണ്ടിപ്പരിപ്പും മുന്തിരിയും കൂടി ചേർക്കാം.
Discussion about this post