പരിധിയില്ലാത്ത കോളും ഇന്റർനെറ്റും; വയനാട് ദുരന്തത്തിൽ സഹായം നീട്ടി ബിഎസ്എൻഎൽ
വയനാട്: ഉരുൾപെട്ടൽ മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ബിഎസ്എൻഎൽ. ജില്ലയിൽ സൗജന്യ മൊബൈൽ സേവനങ്ങൾ പരിധിയില്ലാതെ തുടരുമെന്ന് ബിഎസ്എൻഎൽ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് ബിഎസ്എൻഎല്ലിന്റെ തീരുമാനം. ...


























