ലക്‌നൗ: അയോദ്ധ്യ, മഥുര, കാശി എന്നിങ്ങനെ മൂന്ന് പുണ്യസ്ഥലങ്ങൾ വീണ്ടെടുക്കാനുള്ള ഹിന്ദുക്കളുടെ ശ്രമങ്ങളെ മഹാഭാരത്തിലെ ശ്രീകൃഷ്ണന്റെ സമാധാന വാഗ്ദാനത്തോട് ഉപമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബജറ്റ് സമ്മേളനത്തിൽ സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്യവെയാണ് യുപി മുഖ്യമന്ത്രി മഹാഭാരതത്തെ സമകാലീന സംഭവങ്ങളുമായി ചേർത്ത് വായിച്ചത്.
ശ്രീകൃഷ്ണൻ കൗരവരോട് പാണ്ഡവർക്ക് വെറും 5 ഗ്രാമങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടു, അത് ദുര്യോധനന്റെ നേതൃത്വത്തിലുള്ള കൗരവർ നിരസിച്ചു. പാണ്ഡവർ അഞ്ച് ഗ്രാമങ്ങൾ മാത്രം ആവശ്യപ്പെട്ടത് പോലെ, ഹിന്ദു സമൂഹം മൂന്ന് പ്രത്യേക സ്ഥലങ്ങൾ മാത്രമാണ് ആവശ്യപ്പെട്ടത്. ഹിന്ദു ദേവതകളുടെ അവതാര സ്ഥലങ്ങൾ അല്ലെങ്കിൽ ഹിന്ദുക്കൾ വളരെയധികം ആരാധിക്കുന്ന സ്ഥലങ്ങൾ ആയതിനാൽ അവ പ്രത്യേക സ്ഥലങ്ങളാണെന്ന് അദ്ദേഹം വിശദീകരിച്ചു.
അയോദ്ധ്യ അനീതി നേരിട്ടു, പാണ്ഡവരും അനീതി നേരിട്ടു.കൃഷ്ണൻ കൗരവരുടെ അടുത്തേക്ക് പോയി അഞ്ച് ഗ്രാമങ്ങൾ മാത്രം ആവശ്യപ്പെട്ടു ബാക്കിയുള്ളവ നിങ്ങളോടൊപ്പം സൂക്ഷിക്കുക.യെന്ന് പറഞ്ഞു. അഞ്ച് ഗ്രാമങ്ങളിൽ മാത്രം സന്തോഷിക്കാൻ പാണ്ഡവർ തയ്യാറായിരുന്നു, പക്ഷേ ദുര്യോധനൻ അതിന് സമ്മതിച്ചില്ല. പകരം ശ്രീകൃഷ്ണനെ തടവിലിടാൻ ശ്രമിച്ചു. അയോദ്ധ്യയിലും കാശിയിലും മഥുരയിലും സംഭവിച്ചത് ഇതാണ്. കൃഷ്ണൻ അഞ്ച് ഗ്രാമങ്ങൾ ആഗ്രഹിച്ചു, ഹിന്ദു സമൂഹം മൂന്ന് കേന്ദ്രങ്ങൾ മാത്രമാണ് തേടുന്നത് – നമ്മുടെ വിശ്വാസ കേന്ദ്രങ്ങളെന്ന് യുപി മുഖ്യമന്ത്രി പറഞ്ഞു.അയോദ്ധ്യ, മഥുര, കാശി എന്നീ മൂന്ന് സ്ഥലങ്ങൾ സാധാരണ സ്ഥലങ്ങളല്ലെന്നും ഹിന്ദുക്കളുടെ വിശ്വാസത്തിന് അവ വളരെ പ്രധാനപ്പെട്ടതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു
കാശിയും മഥുരയും മുസ്ലിംകൾ സമാധാനപരമായി ഹിന്ദുക്കൾക്ക് വിട്ടുകൊടുത്താൽ ഇസ്ലാമിക ആക്രമണകാരികൾ തകർത്ത മറ്റെല്ലാ ക്ഷേത്രങ്ങളുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ ഹിന്ദു സമൂഹം മറക്കുമെന്ന് ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രഷറർ ഗോവിന്ദ് ദേവ് ഗിരി മഹാരാജ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു.
അയോദ്ധ്യയിൽ സംഭവിച്ചതെല്ലാം നല്ലതിനായിരുന്നുവെന്നതിൽ എല്ലാവരും സംതൃപ്തരാണ്. അവിസ്മരണീയമായ നിമിഷമായിരുന്നു അത്, എല്ലാവർക്കും അഭിമാനം തോന്നി. കാരണം 500 വർഷത്തെ നീണ്ട പോരാട്ടത്തിനൊടുവിൽ സമവായത്തോടെ ഒരു പരിഹാരം കണ്ടെത്തി. ഇന്ന് രാംലല്ലയുടെ മഹത്തായ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കുക മാത്രമല്ല അവിടെ രാംലല്ല സ്ഥാപിക്കപ്പെടുകയും ചെയ്തു. ഭഗവാൻ തന്നെ തന്റെ അസ്തിത്വത്തിന് തെളിവ് ശേഖരിക്കേണ്ടി വന്ന ലോകത്തിലെ ആദ്യത്തെ സംഭവമായിരുന്നു ഇത്,. എന്നാൽ രാമന്റെ മഹത്വം നമ്മെ ക്ഷമയ്ക്ക് പ്രേരിപ്പിക്കുന്നു. ഞങ്ങൾ വാക്ക് പാലിക്കുകയും അവിടെ തന്നെ മന്ദിരം പണിയുകയും ചെയ്തതിൽ ഞങ്ങൾ സന്തോഷിച്ചുവെന്ന് യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
Discussion about this post