കാപ്പിപ്രേമികള്‍ക്ക് ഒരു ദിവസം ഒരു നാല് കപ്പ് കാപ്പിയെങ്കിലും വേണം. അതില്‍ കൂടുതല്‍ കഴിക്കുന്നവരും ചുരുക്കമല്ല. ഇവരെ ഞെട്ടിപ്പിക്കുന്ന ഒരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദിവസം തോറും നാല് കപ്പ് കാപ്പിയോ അതിലധികമോ കുടിക്കുന്നവരെ കാത്തിരിക്കുന്നത് മരണമാണെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. കാപ്പി ആരും കരുതുന്നത് പോലെ അത്ര നല്ല പാനീയമൊന്നുമല്ലെന്നും ശരീരത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാക്കാന്‍ കഴിയുന്ന ഒന്നാണെന്നുമാണ് കണ്ടെത്തല്‍.
നാല് കപ്പില്‍ കൂടുതല്‍ കാപ്പി കുടിക്കുന്നവര്‍ക്കെന്താണ് സംഭവിക്കുന്നതെന്ന് നോക്കാം ഇവരില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ വര്‍ധിക്കുകയും അത് മാരകമായ ഹൃദയരോഗത്തിലേക്ക് നായിക്കുകയും മരണത്തിന് തന്നെ കാരണമാകുകയും ചെയ്യുന്നു.
400 മില്ലിഗ്രാം കഫീനിന് മുകളില്‍ ഒരു ദിവസം ശരീരത്തിലെത്താന്‍ പാടില്ല. ഇത് ഏകദേശം 4 കപ്പ് കാപ്പിക്കും രണ്ട് എനര്‍ജി ഡ്രിങ്കിനും തുല്യമാണ്. സ്ത്രീകള്‍, വര്‍ക്കിംഗ് പ്രൊഫഷണലുകള്‍, ഓഫീസ് വര്‍ക്കേഴ്‌സ് എന്നിവരാണ് കാപ്പിയുപയോഗത്തില്‍ മുന്നില്‍ ഇവരിലാണ് ഇത്തരം രോഗലക്ഷണങ്ങള്‍ പ്രധാനമായും കണ്ടുവരുന്നതും. 600 മില്ലിഗ്രാം കഫീനിന് മുകളില്‍ ഒരു ദിവസം അകത്തു ചെന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്കാണ് കാരണമാകുക.
വിഷയത്തില്‍ വ്യാപക ബോധവല്‍ക്കരണത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ഗവേഷകര്‍. 400 മി്‌ലിഗ്രാമിന് താഴെ കഫീന്‍ ഉള്ളില്‍ ചെയ്യുന്ന വിധത്തില്‍ കാപ്പി ഉപയോഗം പരിമിതപ്പെടുത്തണം എന്നാണ് അവര്‍ നല്‍കുന്ന ഉപദേശം.
Discussion about this post