കാപ്പിയും ചായയും കുടിക്കാത്തവര്‍ വളരെ വിരളമാണ്. പലരും മരുന്നുകളും കാപ്പി ചായ എന്നീ പാനീയങ്ങള്‍ക്കൊപ്പം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് വളരെ അപകടകരമായ പ്രവണതയാണെന്നാണ് ഗവേഷകരുടെ പക്ഷം. കാരണം കാപ്പിയില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇതൊരു നല്ല ഉത്തേജക വസ്തുവാണ്.
കാപ്പിയ്ക്ക് വയറിനെയും സ്റ്റിമുലേറ്റ് ചെയ്യാനുള്ള കഴിവുണ്ട്. ഇത് മരുന്നുകള്‍ കഴിക്കുമ്പോള്‍ ദോഷകരമായി ബാധിക്കും മരുന്നുകള്‍ ശരീരത്തിലേക്ക് അബ്സോര്‍ബ് ചെയ്യുന്ന പ്രവര്‍ത്തനത്തെയാണ് ഇത് തടസ്സപ്പെടുത്തുക.
ചായയുടെ കാര്യം മറ്റൊന്നാണ് അഞ്ച് ആല്‍ക്കലോയ്ഡുകള്‍ ചായയില്‍ അടങ്ങിയിരിക്കുന്നു. കഫീന്‍, നിക്കോട്ടിന്‍, തിയോബ്രോമിന്‍, എന്നഘടകങ്ങളെല്ലാം മരുന്നുകളുമായി റിയാക്ഷനുള്ളതാണ്. ചില മരുന്നുകള്‍ ചായയുടെ കൂടെ ഒഴിവാക്കുന്നതാണ് നല്ലത്.
അതിന് ഉത്തമ ഉദാഹരണമാണ് ആന്റിബയോട്ടിക്കുകള്‍. ഇത് നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുകയാണ് ചെയ്യുക കാപ്പിയും ചെയ്യുന്നത് അത് തന്നെയാണ്. അതുകൊണ്ട് ഉറക്കക്കുറവിന് ഇത് കാരണമാകും.
Discussion about this post