കാണാന്‍ ഇത്തിരി കുഞ്ഞനാണെങ്കിലും ഗുണത്തില്‍ വലിയവനാണ് ഉലുവ. നാരുകള്‍, ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകളായ എ, സി തുടങ്ങിയവ അടങ്ങിയ ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഉലുവ കുതിര്‍ത്ത വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്.
ഉയര്‍ന്ന നാരുകള്‍ ഉള്ളതിനാല്‍ ദഹന പ്രശ്നങ്ങളായ ദഹനക്കേട്, വയറിളക്കം, മലബന്ധം എന്നിവ ഇല്ലാതാക്കാന്‍ ഉലുവ വെള്ളത്തിന് കഴിയും. ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. നാഷണല്‍ ലൈബ്രറി ഓഫ് കൗണ്‍സിലില്‍ പ്രസിദ്ധീകരിച്ച ജേര്‍ണര്‍ ഓഫ് ഡയബെറ്റിസ് ആന്‍ഡ് മെറ്റബോളിക് ഡിസോര്‍ഡേഴ്സിലെ പഠനത്തില്‍ ഇതിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഉലുവ വെള്ളം ആര്‍ത്രൈറ്റിസ്, ആസ്ത്മ തുടങ്ങിയ പ്രശ്നങ്ങളെ അകറ്റാനും ഇത് സഹായിക്കും.
ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഉലുവ വെള്ളം പതിവായി കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും.
ഉലുവയില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. രോഗ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും അണുബാധകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഉലുവ ചര്‍മ്മത്തിനും അതുപോലെ മുടിയ്ക്കും ഏറെ നല്ലതാണ് ഉലുവ.
ദഹനക്കേട് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ക്ക് ദഹനക്കേട്, മലബന്ധം, വായുവിന്റെ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ കഴിയും. ഉലുവ വെള്ളത്തിലെ ഫൈറ്റോ ഈസ്ട്രജന്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ നിയന്ത്രിക്കാന്‍ സഹായിക്കും, പ്രത്യേകിച്ച് ആര്‍ത്തവവിരാമ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിന് ഉലുവ മികച്ചതാണ്.
Discussion about this post