വിജയ് സിനിമ ഗോട്ടിന് ആദ്യ ദിനം മുതല്‍ ലഭിച്ചത് സമ്മിശ്ര പ്രതികരണം മാത്രമാണ് ്. വലിയ പ്രതീക്ഷയോടെ വന്ന ഈ സിനിമയുടെ തമിഴ്നാട്ടിലെ കളക്ഷന്‍ തരക്കേടില്ലാതെ നീങ്ങുകയാണെങ്കിലും ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ കളക്ഷനെ സാരമായി തന്നെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
ഗോട്ട് ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് ആദ്യ ദിനങ്ങളില്‍ 2.5 കോടി രൂപ മാത്രമേ കളക്റ്റ് ചെയ്തിട്ടുള്ളൂ. പിന്നീടുള്ള ദിവസങ്ങളില്‍ സിനിമയുടെ കളക്ഷന്‍ വന്‍ തോതില്‍ കൂപ്പുകുത്തിയെന്നാണ് റിപ്പോര്‍ട്ട്.
ആന്ധ്രയിലും തെലങ്കാനയിലുമായി ഗോട്ടിന്റെ വിതരണാവകാശം അവകാശം 16 കോടി രൂപയ്ക്കാണ് വിറ്റുപോയത്. സിനിമയ്ക്ക് ലഭിച്ച തണുപ്പന്‍ പ്രതികരണത്തിലൂടെ വിതരണക്കാര്‍ക്ക് 13 കോടിയോളം രൂപ നഷ്ടമുണ്ടാകുമെന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തമിഴ്നാട്ടില്‍ സിനിമയുടെ കുതിപ്പില്‍ കുറവൊന്നും സംഭവിച്ചിട്ടില്ല. അജിത്തിന്റെ തുനിവ് ഉള്‍പ്പടെയുള്ള സിനിമകളുടെ കളക്ഷന്‍ ഇതിനകം ഗോട്ട് മറികടന്നു കഴിഞ്ഞു. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍, ചിത്രം ഇന്ത്യയില്‍ നിന്ന് 170.75 കോടി രൂപ നേടി കഴിഞ്ഞു. ഇതില്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍ നിന്ന് തന്നെയാണ് നേടിയത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
വിജയ് ഇരട്ടവേഷത്തിലെത്തുന്ന ഈ സിനിമയില്‍ സ്‌നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ഇവര്‍ക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹന്‍, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരന്‍, അരവിന്ദ്, അജയ് രാജ്, പാര്‍വതി നായര്‍, കോമള്‍ ശര്‍മ്മ, യുഗേന്ദ്രന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Discussion about this post