തേന്‍ വളരെ പോഷകസമൃദ്ധവും രുചികരവുമായ ആഹാരമാണ്, എല്ലാ പോഷകങ്ങളും അടങ്ങിയ ഈ സൂപ്പര്‍ഫുഡ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതുമാണ്. എന്നാല്‍ ഇതിനെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങളുണ്ട്. ചിലപ്പോള്‍ ചില ഭക്ഷണ പദാര്‍ഥങ്ങള്‍ക്കൊപ്പം കഴിച്ചാല്‍ തേന്‍ ഗുണത്തിന് പകരം ദോഷമാണ് ചെയ്യുക. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ക്കൊപ്പം ഒരിക്കലും തേന്‍ ഉപയോഗിക്കാന്‍ പാടില്ല. അവ ഏതൊക്കെയാണെന്ന് നോക്കാം
1. ചൂടുവെള്ളം
ചിലര്‍ ചൂടുവെള്ളത്തില്‍ തേന്‍ കലക്കി കുടിക്കാറുണ്ട്. എന്നാല്‍ ശാസ്ത്രം പറയുന്നത് ഇത് വളരെ അനാരോഗ്യകരമാണെന്നാണ്. വെള്ളവുമായി ചേര്‍ന്ന് തേന്‍ ചില വിഷപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കും. ഇത് നിങ്ങളുടെ ശരീരത്തെ തീര്‍ച്ചയായും ദോഷകരമായി ബാധിക്കും. ചൂടുവെള്ളം മാത്രമല്ല ചൂടുള്ള എന്തും തേനിനൊപ്പം നിഷിദ്ധമാണ്
2. വെളുത്തുള്ളി
വെളുത്തുള്ളിയും തേനും ഒരിക്കലും ചേരാത്ത ഘടകങ്ങളാണ്. ഇത് വിഷാംശം ഉല്‍പാദിപ്പിക്കുകയും. ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്യുന്നു
3. വെള്ളരിക്ക
ഇതും ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
4. നെയ്യ്
നെയ്യും തേനും പരസ്പരം നിഷിദ്ധ വസ്തുക്കളാണ് ആയുര്‍വേദപ്രകാരം നെയ്യില്‍ തേന്‍ കലര്‍ത്തിയാല്‍ അത് ദഹനത്തെ മോശമായി ബാധിക്കാം.
5. മത്സ്യം
മത്സ്യത്തിനൊരപ്പം ഒരിക്കലും തേന്‍ ചേര്‍ക്കരുത്. ആ കോമ്പിനേഷന്‍ ചര്‍മ്മരോഗങ്ങള്‍ക്കും ദഹന പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തുമെന്ന് തീര്‍ച്ച.
പ്രകൃതിദത്തമായ ഒരു ആന്റിബയോട്ടിക് കൂടിയാണ് തേന്‍. പൊള്ളലേറ്റ മുറിവുകളെ അണുവിമുക്തമാക്കാനും ഇവ നല്ലതാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തേന്‍ ഡയറ്റില്‍ ധൈര്യത്തോടെ ഉള്‍പ്പെടുത്താം.
കൂടാതെ ചര്‍മത്തെ ഈര്‍പ്പമുളളതാക്കി മാറ്റാനും ജലാംശം നിലനിര്‍ത്താനും ഇവ ഗുണം ചെയ്യും അതുകൊണ്ടുതന്നെ വേനല്‍ക്കാലത്ത് തേന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും തേന്‍ ഉപകരിക്കും.
Discussion about this post