മൈക്രോപ്ലാസ്റ്റിക്കുകള്‍ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ശരീരത്തിലെത്തിച്ചേര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. തലച്ചോറില്‍ വരെ ഇത്തരം പ്ലാസ്റ്റിക് കണികകള്‍ എത്തിച്ചേരുകയും ശരീരത്തിന്റെ എല്ലാത്തരം പ്രവര്‍ത്തനങ്ങളെയും ബാധിക്കുകയും ചെയ്യുന്നു. എന്നാല്‍ എന്താണ് ഈ കൊച്ചുഭീകരന്മാരില്‍ നിന്ന് രക്ഷനേടാനുള്ള വഴി.
വാട്ടര്‍ ഫില്‍റ്റര്‍
ജലത്തിലൂടെ മൈക്രോപ്ലാസ്റ്റിക് കണികകള്‍ ശരീരത്തില്‍ എത്തുന്നത് തടയാനുള്ള ഒരു ഫലപ്രദമായ പോംവഴിയാണിത്. റിവേഴ്‌സ് ഓസ്‌മോസിസും ആക്ടിവേറ്റഡ് കാര്‍ബണും മൈക്രോപ്ലാസ്റ്റിക് കണികകളെ അകറ്റും
ബോട്ടില്‍ വാട്ടര്‍ ഒഴിവാക്കുക
ടാപ്പ് വെള്ളത്തെക്കാള്‍ മൈക്രോപ്ലാസ്റ്റിക്ക് അടങ്ങിയിരിക്കുന്നത് ബോട്ടില്‍ വെള്ളത്തിലാണ് അതുകൊണ്ട് അത് ഒഴിവാക്കുന്നതാണ് ബുദ്ധി
പുറത്തുനിന്നുള്ള ഭക്ഷണം
പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുകയാണ് വേണ്ടത്. അതിലെല്ലാം മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കാണാനുള്ള സര്‍വ്വവിധ സാധ്യതകളുമുണ്ട്.
പ്ലാസ്റ്റിക് കണ്ടൈനറുകള്‍
പ്ലാസ്റ്റിക് കണ്ടൈയ്‌നറുകള്‍ ഒഴിവാക്കുക പകരമായി ഗ്ലാസിന്റെയോ സ്റ്റീലിന്റെയോ പാത്രങ്ങള്‍ ഭക്ഷണ സാധനങ്ങള്‍ എടുത്തുവെക്കുന്നതിന് ഉപയോഗിക്കുക.
പോളിയെസ്റ്റര്‍ വസ്ത്രങ്ങള്‍
പരമാവധി പ്രകൃതി ദത്തമായ തുണിത്തരങ്ങള്‍ കൊണ്ടുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക. കോട്ടണ്‍, കമ്പിളി തുടങ്ങിയവ പോളിയെസ്റ്റര്‍ പോലുള്ള തുണിത്തരങ്ങള്‍ ഒഴിവാക്കുക.
ടീ ബാഗുകള്‍
പരമാവധി ഇക്കോഫ്രണ്ട്‌ലി ആയിട്ടുള്ള ടീ ബാഗുകള്‍ അല്ലെങ്കില്‍ ടീ തന്നെ നേരിട്ട് ഉപയോഗിക്കുക. അല്ലാത്ത പക്ഷം ഇത്തരം പ്ലാസ്റ്റിക് കണികകള്‍ നിങ്ങളുടെ ചായയിലും കലര്‍ന്നേക്കാം.
Discussion about this post