പനീര്‍, ബട്ടര്‍ എന്നിവയുടെ വ്യാജന്‍ ഇറങ്ങിയതിന് പിന്നാലെ വെളുത്തുള്ളിയുടെ വ്യാജനും ഇന്ത്യന്‍ വിപണിയില്‍ കടന്നുകൂടിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കിലോയ്ക്ക് 350- 400 രൂപ വെളുത്തുള്ളിയ്ക്ക് ഉയര്‍ന്നതിന് പിന്നാലെയാണ് ലാഭക്കൊതി മൂത്ത് പുതിയ തട്ടിപ്പ്.
മഹാരാഷ്ട്രയിലെ അക്കോള ജില്ലയിലെ ഒരു റിട്ടയര്‍ഡ് പൊലീസ് ഓഫീസറിന്റെ ഭാര്യയ്ക്കാണ് കാല്‍ക്കിലോ വെളുത്തുള്ളി വാങ്ങിയപ്പോള്‍ ഒപ്പം ഒരു വ്യാജനെയും കിട്ടിയത്. കാഴ്ച്ചയില്‍ വെളുത്തുള്ളി പോലെ തന്നെയിരുന്നുവെങ്കിലും ഉള്ളില്‍ സിമെന്റ് പോലെ കട്ടിപിടിച്ച വസ്തുവായിരുന്നു.
എന്നാല്‍ ഒറിജിനല്‍ വെളുത്തുള്ളിയില്‍ നിന്ന് ഇത്രയൊന്നും മാറ്റം വരാത്ത വ്യാജന്മാര്‍ ഇറങ്ങുന്നുണ്ടെന്നതും വസ്തുതയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവയ്ക്ക് വെളുത്തുള്ളിയില്‍ നിന്ന് വലിയ വലിയ വ്യത്യാസമൊന്നും ഇല്ലത്രേ. ഇത് തിരിച്ചറിയാനുള്ള മാര്‍ഗ്ഗം ഒരു ഗവേഷകന്‍ പറയുന്നതിങ്ങനെ
യഥാര്‍ത്ഥ വെളുത്തുള്ളിയുടെ പുറന്തോട് പേപ്പര്‍ പോലെയിരിക്കും അല്ലികള്‍ പല വലിപ്പത്തിലുമായിരിക്കും എന്നാല്‍ വ്യാജ വെളുത്തുള്ളിയുടെ പുറന്തോട് നല്ല മിനുസമുള്ളതായിരിക്കും അല്ലികള്‍ ഒരേ വലിപ്പമുള്ളവയും മാത്രമല്ല മണത്തിനും നല്ല വ്യത്യസം കാണും.
ഇത്തരം വെളുത്തുള്ളികള്‍ കഴിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് തന്നെ കാരണമാകും കാന്‍സറിലേക്ക് നയിക്കുന്ന നിരവധി ഘടകങ്ങള്‍ ഇത്തരം വ്യാജ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്.
Discussion about this post