തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് മുഴുവൻ ശമ്പളവും ലഭിക്കാത്ത സാഹചര്യത്തിൽ ബിഎംഎസ് യൂണിയൻ പ്രഖ്യാപിച്ച സമരം ആരംഭിച്ചു. 24 മണിക്കൂർ നേരത്തേക്ക് ആഹ്വാനം ചെയ്ത സമരം അർദ്ധരാത്രി 12 മണിയോടെയാണ് ആരംഭിച്ചത്. ഏപ്രിൽ മാസത്തെ ശമ്പളം മെയ് 5 നുള്ളിൽ കൊടുത്തു തീർക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. ഇത് പാലിക്കപ്പെടാത്ത സാഹചര്യത്തിൽ ബിഎംഎസ് സമരത്തിലേക്ക് കടന്നത്.
സമരം ദീർഘദൂര സർവ്വീസുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. പലയിടങ്ങളിലും പ്രതിഷേധത്തെ തുടർന്ന് സാധാരണ സർവ്വീസും മുടങ്ങി. ശമ്പളം പൂർണമായി നൽകിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനാണ് ബിഎംഎസിന്റെ തീരുമാനം.
ഈ മാസം അഞ്ച് വരെ ഏപ്രിൽ മാസത്തെ ശമ്പളത്തിന്റെ ആദ്യ ഘഡുവിന്റെ വിതരണം മാത്രമാണ് നിലവിൽ പൂർത്തിയായിരിക്കുന്നത്. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം സംയുക്ത ട്രേഡ് യൂണികളുടെ സമരം നടന്നിരുന്നു.
അതേസമയം സമരം ചെയ്യുന്നവർക്കെതിരെ അധികൃതർ ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സമരം ചെയ്യുന്ന തൊഴിലാളികളുടെ ശമ്പളം പിടിക്കാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം. ഗതാഗത മന്ത്രി ആന്റണി രാജു ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post