എറണാകുളം: കുസാറ്റ് സർവ്വകലാശാല വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി അതി ക്രൂരമായി പീഡിപ്പിച്ച് സഹപാഠി. കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ ആലപ്പുഴ സ്വദേശി അബ്ദുൾ കലാമിനെതിരെ പോലീസ് കേസ് എടുത്തു.
മാസങ്ങൾക്ക് മുൻപ് കാപ്പി കുടിയ്ക്കാനായി വിളിച്ചുവരുത്തി വിദ്യാർത്ഥിനിയെ കാറിൽവച്ച് അബ്ദുൾ കലാം ബലമായി ചുംബിക്കുകയും, ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു തുടർന്നും പ്രതി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. ക്യാമ്പസിൽവച്ചും, ഷൊർണൂർ, ഫോർട്ടുകൊച്ചി, കാക്കനാട് എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ എത്തിച്ചുമായിരുന്നു പീഡനം എന്ന് വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു. പീഡനം അസഹ്യമായതോടെയായിരുന്നു വിദ്യാർത്ഥിനി പോലീസിൽ പരാതി നൽകിയത്.
കൊറോണ സമയത്താണ് വിദ്യാർത്ഥിനിയും അബ്ദുൽ കലാമും തമ്മിൽ അടുപ്പത്തിലാകുന്നത് എന്ന് പോലീസ് പറഞ്ഞു. കേസ് എടുത്തതിന് പിന്നാലെ അബ്ദുൾ കലാം ഒളിവിലാണ്. ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആണ്.
Discussion about this post