റസ്‌കും ബിസ്‌ക്കറ്റുമൊക്കെ ചായയ്‌ക്കൊപ്പം കഴിക്കുന്നത് പലരുടെയും ഒരു സ്വഭാവമാണ്. റസ്‌ക് കുഞ്ഞുങ്ങള്‍ക്കാണ് പലരും കൊടുക്കാറ്. എന്നാല്‍ ഇതൊരു ഹെല്‍ത്തി ആയ ഭക്ഷണമാണോ. ഹെല്‍ത്തിയാണെന്ന് കരുതുന്ന റസ്‌ക് അക്ഷരാര്‍ഥത്തില്‍ ഒരു ഭീകരനാണെന്നാണ് ഇ്‌പ്പോള്‍ വിദഗ്ധര്‍ പറയുന്നത്.
ഒന്നാമത്തെ കാരണം അത് വളരെ വൃത്തിഹീനമായാണ് ഉണ്ടാക്കുന്നതെന്ന് അവര്‍ പറയുന്നു അത് കൂടാതെ റിഫൈന്‍ഡ് ഫ്‌ലോറും പാമോയിലും പഞ്ചസാരയുമാണ് അതിലെ ഘടകങ്ങള്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ഇവയുടെ സംയോജനം മൂലമുണ്ടാകുന്നത്.
ഏറ്റവും അനാരോഗ്യകരമായ ഭക്ഷണമെന്ന് റസ്‌കിനെ വിശേഷിപ്പിക്കാം ഇതില്‍ മൈദയും ഷുഗറും പാമോയിലും മാത്രമാണുള്ളത്. അത് നിങ്ങളുടെ കുഞ്ഞിനെ രോഗിയാക്കുമെന്ന് ഉറപ്പാണ് വിദഗ്ധര്‍ പറയുന്നു
പല ബേക്കറികളും വൃത്തിഹീനമായ രീതിയിലാണ് റസ്‌കുണ്ടാക്കുന്നത് പാക്ക് ചെയ്യാതെ കൂന കൂട്ടിയിടുകയും പലപ്പോഴും അതിന് മുകളില്‍ ചവിട്ടി യാത്ര ചെയ്യുകയുമൊക്കെ ചെയ്യുന്ന വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ സുലഭമാണ്.
Discussion about this post