മുംബൈ: ഗായകൻ സോനു നിഗത്തിനും സംഘത്തിനും നേരെ ആക്രമണം. മുംബൈയിലെ ചെമ്പൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തിൽ സോനു നിഗത്തിന്റെ സഹായിയ്ക്ക് പരിക്കു പറ്റി. സംഭവത്തിൽ സോനു നിഗം നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ശിവസേന നേതാവ് പ്രകാശ് പ്രഭാകർ സംഘടിപ്പിച്ച പരിപാടിയിലാണ് സോനു നിഗം പങ്കെടുക്കാൻ എത്തിയത്. പാട്ട് അവതരിപ്പിച്ചതിന് ശേഷം അദ്ദേഹവും സംഘവും സ്റ്റേജിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ആരാധകരുടെ സംഘം സെൽഫി എടുക്കാനായി അടുത്തേക്ക് വരികയായിരുന്നു.
തിരക്കിൽപ്പെട്ട സോനു നിലത്ത് വീണു. തുടർന്ന് അദ്ദേഹത്തിന്റെ സഹായികൾ ആരാധകരെ തള്ളി മാറ്റുകയായിരുന്നു. ഇതോടെ ആരാധകരും സഹായികളും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടെ അടിയേറ്റ് നിലത്ത് വീണ ആൾക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ പോലീസ് സ്‌റ്റേഷനിൽ സോനു നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക്
അതേസമയം സംഭവത്തിന്റേതെന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ ആധികാരികത പോലീസ് പരിശോധിച്ചുവരികയാണ്. പരിപാടിയുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള നീക്കവും പോലീസ് ആരംഭിച്ചിട്ടുണ്ട്.
Discussion about this post