മൈക്രോ പ്ലാസ്റ്റിക് പാര്‍ട്ടിക്കിളുകള്‍ വലിയ ദോഷമാണ് മനുഷ്യശരീരത്തിനും പ്രകൃതിയ്ക്കുമുണ്ടാക്കുന്നത്. മൈക്രോ സ്‌കോപിലൂടെ മാത്രം കാണാന്‍ കഴിയുന്ന പ്ലാസ്റ്റിക് കണികകള്‍ ഭക്ഷണവും വെള്ളവും വഴി രക്തത്തിലും തലച്ചോറിലുമെത്തിച്ചേരുന്നു.
ഒരു വിധം വലിപ്പമുള്ള മൈക്രോ പ്ലാസ്റ്റിക്കുകളെ എണ്ണ ഉപയോഗിച്ച് നമുക്ക് അരിച്ച് നീക്കാനും കണ്ടെത്താനുമൊക്കെ സാധിക്കും. പക്ഷേ വലിപ്പത്തില്‍ അതിലും താഴെയുള്ളവയുടെ കാര്യത്തില്‍ എന്തു ചെയ്യുമെന്ന് ശാസ്ത്രഞ്ജര്‍ക്ക് രൂപമുണ്ടായിരുന്നില്ല. പ്രത്യേകിച്ച് വെള്ളത്തില്‍ കലര്‍ന്ന പ്ലാസ്റ്റിക് കണികകളുടെ കാര്യത്തില്‍
ഇപ്പോഴിതാ അതിനൊരു പോം വഴിയുമായി എത്തിയിരിക്കുകയാണ് ഗവേഷകര്‍. മൈക്രോപ്ലാസ്റ്റികുകളെ വലിച്ചെടുക്കുന്ന അല്ലെങ്കില്‍ ലയിപ്പിക്കുന്ന മിശ്രിതങ്ങളാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ഇവ പ്രതലത്തിലൊഴിക്കുന്നത് വഴി കടല്‍ വെള്ളത്തിലുള്ള മൈക്രോപ്ലാസ്റ്റിക്കുകളെ വരെ നീക്കം ചെയ്യാന്‍ കഴിയും.
എന്തായാലും ഇത്തരമൊരു ടെക്‌നോളജി കണ്ടെത്തിയ ഗവേഷകര്‍ക്ക് ശാസ്ത്ര ലോകത്തുനിന്ന് അഭിനന്ദന പ്രവാഹമാണ്. എന്നിരുന്നാലും മൈക്രോപ്ലാസ്റ്റിക്കുകള്‍ ഉയര്‍ത്തുന്ന ഭീഷണി പൂര്‍ണ്ണമായും ഇല്ലാതാകണമെങ്കില്‍ പ്ലാസ്റ്റിക് ഉല്‍പാദനത്തിന്റെ കാര്യത്തിലും പുതിയ മാറ്റങ്ങള്‍ വരേണ്ടതുണ്ട്.
Discussion about this post