ഏതാണ് കാപ്പി കുടിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം എത്രയാണ് കാപ്പിയുടെ അമിതമായ അളവ്. നിങ്ങള്‍ ഒരു കാപ്പി പ്രേമിയാണെങ്കില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ഇപ്പോഴിതാ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് വിദഗ്ധര്‍. കാപ്പി അങ്ങനെ എപ്പോഴും കുടിക്കാനുള്ള ഒരു പാനീയമല്ലെന്നും അതിനൊക്കെ ചില ചിട്ടവട്ടങ്ങളും അതൊക്കെ കൃത്യമായി പാലിച്ചാല്‍ ചില നേട്ടങ്ങളുമുണ്ടെന്നാണ് ഇവര്‍ പറയുന്നത്.
കാപ്പിയില്‍ കഫീന്‍ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇതൊരു നാച്ചുറല്‍ സ്റ്റിമുലന്റാണ് ഇതിന്റെ പ്രയോജനമെന്താണെന്ന് വെച്ചാല്‍ മെറ്റാബോളിസവും ഹാര്‍ട്ട് റേറ്റും ഊര്‍ജ്ജത്തിന്റെ ലെവലും ഇത് വര്‍ധിപ്പിക്കും. അതിനാല്‍ തന്നെ ഉറക്കമുണര്‍ന്ന് 90 മിനിറ്റിന് ശേഷം ഇത് കഴിക്കുന്നതാണ് അഭികാമ്യം.
വര്‍ക്ക് ഔട്ട് ചെയ്യുന്നവര്‍ക്കും കട്ടന്‍ കാപ്പി വളരെ ഗുണകരമാണ്, ഇത് അവരെ കൂടുതല്‍ ഉന്മേഷമുള്ളവരാക്കി തീര്‍ക്കും. ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുകയും ചെയ്യും. അതുപോലെ കാപ്പി എത്ര കുടിച്ചാലാണ് ദോഷം എന്ന ചോദ്യത്തിനും അവര്‍ ഉത്തരം നല്‍കുന്നുണ്ട് അമൃതമായാല്‍ അമൃതും വിഷം എന്ന് പറയുന്നത് പോലെ തന്നെയാണ് കാപ്പിയുടെ കാര്യവും.
ശരീരത്തില്‍ നിര്‍ജലീകരണം നടത്തുന്നതില്‍ കാപ്പിക്ക് വലിയ പങ്കുണ്ട്. ഇത് യൂറിനേഷന്‍ കൂട്ടുകയും ശരീരത്തെ ഉന്മേഷമാക്കുന്നത് പോലെ തളര്‍ത്തുകയും ചെയ്യും അതു കൊണ്ട് അമിതമായ കാപ്പിയുപയോഗം ശരീരത്തിന് ദോഷം ചെയ്യുമെന്നതില്‍ സംശയമില്ല.
Discussion about this post