അഹമ്മദാബാദ്: നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം. ബോർഡർ ഗവാസ്‌കർ ട്രോഫി ടൂർണമെന്റിനായി ഇന്ത്യയിൽ പര്യടനം നടത്തുന്നതിനിടെയാണ് ടീമിന്റെ ഹോളി ആഘോഷം. വ്യാഴാഴ്ച അഹമ്മദാബാദിൽ നടക്കുന്ന നാലാം ടെസ്റ്റിനുളള തയ്യാറെടുപ്പിനിടെയായിരുന്നു ഹോളി ആഘോഷം.
ഹോളി ആഘോഷത്തിന്റെ ചിത്രങ്ങൾ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും സഹതാരങ്ങളും ട്വിറ്ററിലൂടെ പങ്കുവെച്ചു. ആഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങളും ട്വിറ്ററിലൂടെ പുറത്തുവന്നിട്ടുണ്ട്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് സഹതാരങ്ങൾക്ക് മേൽ നിറങ്ങൾ വാരിപ്പൂശുന്നതാണ് ചിത്രങ്ങൾ. സ്റ്റീവിനൊപ്പം അലക്‌സ് കാരെ മാത്യു കുനേമാൻ തുടങ്ങിയ താരങ്ങളെയും കാണാം.
എല്ലാവർക്കും സന്തോഷകരമായ ഹോളി ആശംസിച്ചുകൊണ്ടാണ് സ്റ്റീവ് സ്മിത്ത് ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചത്. വിരാട് കൊഹ് ലി അടക്കമുളള ഇന്ത്യൻ താരങ്ങൾ ബസിനുളളിൽ ഹോളി ആഘോഷിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഓസീസ് താരങ്ങളുടെുയം ഹോളി ആഘോഷം.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യയാണ് വിജയിച്ചത്. എന്നാൽ ഇൻഡോറിൽ നടന്ന മൂന്നാം മത്സരത്തിൽ ഒൻപത് വിക്കറ്റിന് ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. നാല് ടെസ്റ്റുകളാണ് പരമ്പരയിലുളളത്.
https://twitter.com/LouisDBCameron/status/1633446176027705346?s=20
Discussion about this post