ജീവിതശൈലീരോഗങ്ങള്‍ വര്‍ധിച്ചതോടെ ആളുകള്‍ ഇപ്പോള്‍ ഹെല്‍ത്തി ഡയറ്റില്‍ ശ്രദ്ധ ചെലുത്തിത്തുടങ്ങി. രുചിയുടെ അടിസ്ഥാനത്തില്‍ മാത്രം ആരും ഒരു ഭക്ഷണവും തിരഞ്ഞെടുക്കുന്നില്ല. ഇപ്പോഴിതാ ലോകാരോഗ്യ സംഘടന ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ചില ഭക്ഷണ പദാര്‍ത്ഥങ്ങളെ തീന്‍മേശയില്‍ നിന്ന് പരമാവധി ഒഴിവാക്കണമെന്നാണ് അവര്‍ പറയുന്നത്. അത് ഏതൊക്കെയാണെന്നും എന്തുകൊണ്ടാണെന്നും നോക്കാം
പഞ്ചസാര
പഞ്ചസാര ഡയബറ്റീസിന് മാത്രമല്ല പൊണ്ണത്തടിയ്ക്കും കാരണമായിത്തീരുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുപയോഗിക്കുന്നത് ദഹനത്തെ കാര്യമായി ബാധിക്കും ഒപ്പം കരളിന്റെ പ്രവര്‍ത്തനത്തെയും താളം തെറ്റിക്കും
എണ്ണയില്‍ പൊരിച്ചവ
ഉയര്‍ന്ന അളവിലുള്ള കാലറിയ്‌ക്കൊപ്പം ഉപ്പും ഫാറ്റും എല്ലാം ചേര്‍ന്ന് വലിയ രോഗങ്ങളിലേക്ക് എണ്ണയില്‍ പൊരിച്ചവയുടെ ഉപയോഗം കൊണ്ടെത്തിക്കും. ഹൃദയരോഗങ്ങള്‍ക്ക് ഇത് കാരണമായിത്തീരും
പാസ്തയും ബ്രഡും
റീഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റുകള്‍ മനുഷ്യശരീരത്തിന് എന്നും ആപത്താണ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇത് വര്‍ധിപ്പിക്കും
കാപ്പി
അമിതമായി കഫീന്‍ ഉള്ളില്‍ ചെല്ലുന്നത് ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുക തന്നെ ചെയ്യും
ഉപ്പ്
അളവില്‍ കൂടുതല്‍ ഉപ്പ് ഉള്ളില്‍ ചെല്ലുന്നത് രക്താദിസമ്മര്‍ദ്ദത്തിനും അതുവഴി ഹദയസംബന്ധമായ രോഗങ്ങളിലേക്കും വഴിതെളിക്കും
പൊട്ടറ്റോ ചിപ്‌സ്
ഉയര്‍ന്ന അളവിലുള്ള അനാരോഗ്യകരമായ ഫാറ്റ് ഇതില്‍ അടങ്ങിയിട്ടുണ്ട്.
ബേക്കണ്‍ സൊസേജസ്
സോഡിയം വളരെ ഉയര്‍ന്ന അളവിലുള്ള ഭക്ഷ്യവസ്തുക്കളാണ് ഇവ ഇത് അമിതമായി കഴിക്കുന്നത് മൂലം കാന്‍സര്‍ സാധ്യത ഇരട്ടിയാകും
പാമോയില്‍
ഉയര്‍ന്ന അളവിലുള്ള സാച്ചുറേറ്റഡ് ഫാറ്റാണ് ഇതിലുള്ളത്. ഹൃദയ രോഗം, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് പാമോയില്‍ ഉപയോഗം നയിക്കുന്നു
ബര്‍ഗറും പിസയും
ഈ രണ്ടു ഭക്ഷണങ്ങളും ജങ്ക് ഫുഡുകളായതിനാല്‍ തടിയുണ്ടാകുന്നതിനും കൊളസ്‌ട്രോള്‍ കൂടുന്നതിനും ഇടയാക്കുന്നു
ചീസ്
ട്രാന്‍സ് ഫാറ്റുകളടങ്ങിയ ഭക്ഷണമാണ് ചീസ്. ഇത് ഭാവിയില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
Discussion about this post