ഡല്‍ഹി : ലളിത് മോദി വിഷയത്തില്‍ സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷബഹളം ശക്തമായി.അന്തരിച്ച അംഗത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ലളിത് മോദി വിവാദത്തില്‍ മന്ത്രി സുഷമാ സ്വരാജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് രാജ്യസഭ രണ്ടു തവണ നിര്‍ത്തിവെച്ചു.
ലളിത് മോദിയെ എന്തുകൊണ്ട് ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ സാധിച്ചില്ല എന്ന് കോണ്‍ഗ്രസ്സ് നേതാവ് ആനന്ദ് ശര്‍മ്മ ചോദിച്ചു. ലളിത് മോദി വിഷയത്തില്‍ ഉടന്‍ തന്നെ ചര്‍ച്ച വേണമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി ആരുണ് ജെയ്റ്റ്ലി. സുഷമാ സ്വരാജ് ഇതിനു മറുപടുി പറയുമെന്നും ജെയ്റ്റ്ലി പറഞ്ഞിരുന്നു. രാജ്യസഭയില്‍ ഈ വിഷയത്തില്‍ പ്രധാനമന്ത്രി തന്നെ വിശദീകരണം നല്‍കണമെന്നു കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി നിര്‍ദ്ദേശിച്ചു.
സുഷമാ സ്വരാജ് രാജി വെച്ചില്ലെങ്കില്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കുമെന്നും പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്കു മുന്പില് കറുത്ത ബാഡ്ജ് കെട്ടി ധര്‍ണ നടത്തുമെന്നും കോണ്‍ഗ്രസ്സ് അറിയിച്ചു.എന്നാല്‍ പാര്‍ലമെന്റില്‍ ആരോഗ്യകരമായ സംവാദം നടക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ലളിത് മോദി വിഷയവും വ്യാപം അഴിമതിയും ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ഇരുസഭകളിലും കടുത്ത പ്രതിഷേധമുയര്‍ത്തുമെന്ന് പ്രതിപക്ഷം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ലോക്സഭ തുടങ്ങിയപ്പോള്‍ തന്നെ കടുത്ത ബഹളം തുടങ്ങി. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
Discussion about this post