ജൂണ്‍ 26 ന് മലയാളത്തിന്റെ പ്രിയതാരവും എംപിയുമായ സുരേഷ് ഗോപിയുടെ പിറന്നാൾ ആയിരുന്നു. അന്ന് അദ്ദേഹത്തിന് സ്വപ്നം കാണാൻ പോലും കഴിയാത്ത പിറന്നാൾ സമ്മാനം ലഭിക്കുകയുണ്ടായി. രാഷ്ട്രപതി പ്രണബ് മുഖർജിയുടെ അപ്രതീക്ഷിത പിറന്നാൾ സന്ദേശമാണ് താരത്തെ ഞെട്ടിച്ചത്. പിറന്നാൾ ആശംസ എഴുതിയ കത്തിന്റെ ചിത്രം അദ്ദേഹം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു.
ഇപ്പോള്‍ വൈകിയാണെങ്കിലും ഇതാ വീണ്ടും ഒരു അത്ഭുതസമ്മാനം കൂടി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ആശംസയാണ് സുരേഷ് ഗോപിയെ തേടിയെത്തിയത്. മലയാളത്തിലായിരുന്നു പ്രധാനമന്ത്രി പിറന്നാൾ ആശംസകള്‍ നേർന്നത്.
അമേരിക്കൻ പര്യടനത്തിലായിരുന്നു നരേന്ദ്രമോദി അവിടെ നിന്നു തന്നെയാണ് കത്ത് അയച്ചിരിക്കുന്നതും. ഇതിൽപരം തനിക്കെന്ത് വേണം എന്നാണ് ഈ കത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് താരം കുറിച്ചത്.
[fb_pe url=”https://www.facebook.com/ActorSureshGopi/posts/935141009961850:0″ bottom=”30″]
Discussion about this post