ദുബായ്: ഇന്ത്യന്‍ യുവാവിനെ മദ്യം നല്കി മയക്കി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ രണ്ട് പാകിസ്ഥാനികളെ ദുബായ് കോടതി ശിക്ഷിച്ചു. ഭക്ഷണത്തില്‍ മദ്യവും മയക്കുമരുന്നും കലര്‍ത്തിയാണ് ഇവര്‍ യുവാവിനെ പീഡിപ്പച്ചത്.
നീണ്ട വിചാരണയ്ക്കൊടുവിലാണ് ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. 15 ദിവസത്തികം കോടതിവിധിക്കെതിരെ പ്രതികള്‍ക്ക് അപ്പീല്‍ പോകാം. എസ് എന്‍, എം എസ് എന്നിങ്ങനെയുള്ള പേരുകള്‍ മാത്രമാണ് പ്രതികളെ പറ്റി അറിയുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് സംഭവം. എസ് എന്നിന്റെ വീട്ടില്‍ വെച്ചായിരുന്നു ഇവര്‍ 20 കാരനായ ഇന്ത്യന്‍ യുവാവിനെ പീഡിപ്പിച്ചത്. വീട്ടില്‍ വിളിച്ചുകൊണ്ടുപോയി ഭക്ഷണത്തില്‍ മദ്യവും മയക്കുമരുന്നും കലര്‍ത്തി നല്‍കുകയായിരുന്നു എന്ന് പീഡനത്തിന് ഇരയായ ചെറുപ്പക്കാരന് പറഞ്ഞു. രണ്ടുപേരും മാറി മാറി തന്നെ പീഡിപ്പിച്ചു. തുടര്‍ന്ന് കുളിമുറിയില്‍ കൊണ്ടുപോയി ശരീരത്തില്‍ ചൂടുവെളളം ഒഴിച്ച് പൊള്ളിച്ചു. ഇവരുടെ കൂടെ തന്നെ ജോലി ചെയ്യുന്ന മറ്റൊരാളാണ് താമസസ്ഥലം ശരിയാക്കിക്കൊടുത്തതെന്നും,സംഭവം പോലീസില്‍ അറിയിക്കാന്‍ സഹായിച്ചതെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ പ്രതികള്‍ രണ്ടുപേരും കുറ്റം നിഷേധിച്ചു. തങ്ങള്‍ മദ്യപിച്ചിരുന്നെങ്കിലും യുവാവിന്റെ സമ്മതത്തോടെയാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ഇരുവരും കോടതിയില്‍ പറഞ്ഞു.
Discussion about this post