വാഷിങ്ടണ്‍: ഭൂമിക്ക് പുറുത്തും ജീവന് ഉണ്ടെന്ന വസ്തുത 2045 നകം കണ്ടെത്തുമെന്ന് നാസ അധികൃതര്‍. ഭൗമേതര മേഖലയില്‍ ജീവന് നിലനില്ക്കുന്നു എന്നതിന്റെ സൂചനകള്‍ വര്‍ഷങ്ങള്‍ക്കകം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ എന്നും നാസ ശാസ്ത്രജ്ഞര്‍ പറഞ്ഞു.
ഭൂമിക്ക് പുറത്തുള്ള ജീവന്റെ സൂചനകളെ കുറിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഭൂമിക്ക് പുറത്തും ജീവന് ഉണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ നാസ ശാസ്ത്രജ്ഞര്‍.
ഭൂമിക്ക് പുറത്തുള്ള ജീവികളെ കുറിച്ചുള്ള തെളിവുകള്‍ 20 മുതല്‍ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലഭിക്കുമെന്ന് നാസയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് എലന്‍ സ്റ്റൊഫന് പറയുന്നു. താമസയോഗ്യമായ ഗോളങ്ങള്‍ക്കും ഭൗമേതരജീവനായുള്ള തിരച്ചില്‍ ശ്രമങ്ങളും വിശദീകരിച്ച് ഈയിടെ നാസ പാനല്‍ ചര്‍ച്ച നടത്തിയിരുന്നു. സൗരയൂഥത്തിലും പുറത്തും ഉടന്‍ തന്നെ ജീവന്റെ തെളിവുകള്‍ കണ്ടത്തൊനാകുമെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത മിക്ക ശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടിരുന്നു.
സൗരയൂഥത്തിലും ക്ഷീരപഥത്തിലും ജീവന്റെ നിലനില്പിന് സഹായിക്കുന്ന അന്തരീക്ഷമുള്ളതായാണ് ഈയിടെ നടന്ന കണ്ടെത്തലുകളില്‍ വെളിപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ഭൂമിക്ക് പുറത്തുള്ള ജീവന്റെ നിലനില്പിനെ കുറിച്ച് ഉടനെ തെളിവ് കണ്ടെത്താനാകുമെന്നും നാസയിലെ മറ്റൊരു ശാസ്ത്രജ്ഞനായ ഗ്രന്‍സ്ഫെല്‍ഡ് ചര്‍ച്ചയില്‍ വ്യക്തമാക്കി.
Discussion about this post