തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള തുടര്‍ പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കുന്നതിനുള്ള സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും ചേരും. തദ്ദേശസ്വയംഭരണ സ്ഥാപന തെര ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ സംബന്ധിച്ചും സംസ്ഥാന സമിതി വിലയിരുത്തും.
എല്‍ഡിഎഫ് വിപുലീകരണമാണ് മറ്റൊരു ചര്‍ച്ച വിഷയം. കഴിഞ്ഞദിവസം എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണയില്‍ കേരള കോണ്‍ഗ്രസ്-ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ളയെ പങ്കെടുപ്പിച്ചതിനെ സംബന്ധിച്ചു പാര്‍ട്ടിക്കുള്ളില്‍ രണ്ട് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന സമിതിയില്‍ ഇക്കാര്യം ചര്‍ച്ചയ്ക്കു വരും. ബാലകൃഷ്ണപിള്ളയെ സര്‍ക്കാരിനെതിരേയുള്ള സമരപരിപാടികളില്‍ സഹകരിപ്പിക്കാന്‍ നേരത്തേ തീരുമാനമെടുത്തിരുന്നു.
Discussion about this post