ജമ്മു കാശ്മീര്‍ : ലെഫ്. കേണല്‍ മോഹന്‍ലാലിന് ഇന്ത്യന്‍ കരസേനയുടെ ആദരം. പ്രശംസാപത്രം പത്രം നല്‍കിയാണ് താരത്തെ ഇന്ത്യന്‍ സൈന്യം ആദരിച്ചത്. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ യുവാക്കള്‍ക്ക് പ്രചോദനം നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതു കണക്കിലെടുത്താണ് അദ്ദേഹത്തിനു പ്രശംസാ പത്രം സമ്മാനിച്ചത്. നോര്‍ത്തേണ്‍ കമാന്‍ഡ് ലഫ്റ്റനന്റ് ജനറല്‍ ഡി.എസ് ഹൂഡ, കമാന്റിംഗ് ഓഫീസറായ കേണല്‍ ഹര്മഞ്ജിത്ത് സിംഗ് എന്നിവര്‍ ചേര്‍ന്ന് ജമ്മുവിലെ 122 ടി.എ ബെറ്റാലിയനില്‍ വച്ചാണ് പുരസ്കാരം സമ്മാനിച്ചത്.
കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ സംവിധായകനായ മേജര്‍ രവിയോടൊപ്പം ജമ്മുകാശ്മീരിലെ ജാവ്റി ജില്ലയിലെ നൊവ്ഷേറിലുള്ള പട്ടാളക്യാമ്പിലെത്തിയത്.2009ലാണ് ഇന്ത്യന്‍ കരസേനയില്‍ മോഹന്‍ലാല്‍ ചേരുന്നത്. സേനയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സിനിമാ താരത്തിന് ലെഫ്റ്റനന്റ് കേണല്‍പദവി നല്‍കുന്നതും.
ഫേസ്ബുക്കിലെ തന്റെ ഔദ്യോഗികപേജിലൂടെ പട്ടാള ക്യാമ്പിലെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ പുറത്തുവിട്ടിട്ടുണ്ട്.
Discussion about this post