ഒക്ടോബര്‍ മൂന്നിന് തുടങ്ങുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണില്‍ ഇയാന്‍ ഹ്യൂം അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് വേണ്ടി കളത്തിലിറങ്ങും. ആദ്യ സീണണില്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയാണ് ഇയാന്‍ ഹ്യൂം കളിച്ചത്.
ഹ്യൂമിനൊപ്പം കൂടുതല്‍ താരങ്ങളെ ഇത്തവണ കളത്തിലറക്കാന്‍ സാധിക്കുമൊണ്് പ്രതീക്ഷയന്ന് കൊല്‍ക്കത്ത ടീമിന്റെ പരിശീലകന് ആന്റോണിയോ ലോപ്പസ് പറഞ്ഞു. കഴിഞ്ഞ സീസണില്‍ അഞ്ചു ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സിനായി ഹ്യൂം നേടിയത്.
2003 ഫെബ്രുവരിയിലാണ് കാനഡ ടീമിനൊപ്പം ഹ്യൂം രാജ്യാന്തര ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ചത്. ട്രാന്‍മിയര്‍ റോവേഴ്സ്, ലീസ്റ്റര്‍ സിറ്റി, ബ്രാന്‍സ്ലി തുടങ്ങിയ ക്ലബുകളുടെ കുപ്പായത്തിലും ഹ്യൂം കളത്തിലിറങ്ങിയിട്ടുണ്ട്.
Discussion about this post