ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പശ്ചിമബംഗാളില്‍ സംഘടിപ്പിച്ച റാലിക്കിടെ നടന്ന ആക്രമണത്തെത്തുടര്‍ന്ന് കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി വാക്പോര്. റാലിക്കിടെ കൊല്‍ക്കത്തയ്ക്ക് സമീപത്ത് വെച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായെന്ന് ചൂണ്ടിക്കാട്ടി രാജ്നാഥ് സിംഗ് ചൊവ്വാഴ്ച മമത ബാനര്‍ജിയുമായി ഫോണ്‍ സംഭാഷണം നടത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്പോരുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അമിത് ഷാ നടത്തിയ റാലിക്ക് ശേഷം ബി.ജെ.പി പ്രവര്‍ത്തകരെ വഹിച്ചിരുന്ന വാഹനങ്ങള്‍ തീയിട്ടിരുന്നു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ബുധനാഴ്ച ബംഗാളില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചു. റാലിയില്‍ ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ മുകുള്‍ റോയും ബി.ജെ.പി ജനറല്‍ സെക്രട്ടറി സായന്തന്‍ ബസുവും പങ്കെടുക്കും.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു പ്രാദേശിക ഓഫീസ് ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു.
Discussion about this post