ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചന. ബി.ജെ.പിയുടെ ടിക്കറ്റില്‍ താരം ഹരിയാണയിലെ രോഹ്തക് മണ്ഡലത്തില്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഹരിയാണയില്‍ പരിഗണിക്കുന്ന പേരുകളില്‍ സേവാഗിന്റെ പേരുമുണ്ടെന്ന് പറയപ്പെടുന്നു. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദീപേന്ദ്ര സിംഗ് ഹൂഡയാണ് ഇവിടെ നിന്നും മത്സരിച്ച് ജയിച്ചത്.
ഇതിന് മുന്‍പ് ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്റെ പേരും ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ താന്‍ മത്സരിക്കുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് ഗൗതം ഗംഭീര്‍ തന്നെ പിന്നീട് വ്യക്തമാക്കിയിരിന്നു.
Discussion about this post