ഇന്ത്യന്‍ ക്രിക്കറ്റിലെ പുതുമുഖ താരങ്ങളായ പൃഥ്വി ഷായെയും ശുഭ്മാന്‍ ഗില്ലിനെയും അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍. പൃഥ്വക്കും ശുഭ്മാന്‍ ഗില്ലിനും അതിയായ കഴിവുണ്ടെന്നും അവര്‍ ക്രിക്കറ്റ് ആസ്വദിക്കണമെന്നും സച്ചിന് പറഞ്ഞു.
പൃഥ്വി ഷാ കുട്ടിയായിരുന്നപ്പോള്‍ കളിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും അന്ന് തന്നെ താന്‍ പൃഥ്വിയെ ശ്രദ്ധിച്ചിരുന്നുവെന്നും സച്ചിന് പറഞ്ഞു. ഭാവിയില്‍ ഇന്ത്യയ്ക്ക് വേണ്ടി പൃഥ്വി കളിക്കുമെന്ന് അന്ന് തന്നെ തനിക്ക് തോന്നിയിരുന്നുവെന്നും സച്ചിന് പറഞ്ഞു.
ഒക്ടോബര്‍ 2018ലായിരുന്നു പൃഥ്വി ഷാ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. അതേസമയം ന്യൂസിലാന്‍ഡുമായി നടന്ന ഏകദിന പരമ്പരയിലായിരുന്നു ശുഭ്മാന്‍ ഗില്‍ അരങ്ങേറ്റം കുറിച്ചത്.
കഴിഞ്ഞ വര്‍ഷം നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇരു താരങ്ങളും തിളങ്ങിയിരുന്നു. നിലവില്‍ മൂന്ന് ടെസ്റ്റ് മാച്ചുകളാണ് പൃഥ്വി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ഇതില്‍ നിന്നും 237 റണ്‍സ് പൃഥ്വി അടിച്ച് കൂട്ടി.
രഞ്ജി ട്രോഫിയില്‍ ശുഭ്മാന്‍ ഗില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. 5 മാച്ചുകളില്‍ നിന്നും 728 റണ്‍സാണ് ശുഭ്മാന്‍ വാരിക്കൂട്ടിയത്.
Discussion about this post