കശ്മീര്‍ വിഷയം പരിഹരിക്കുന്നവര്‍ക്ക് നോബല്‍ സമ്മാനം നല്‍കണമെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്.കശ്മീര്‍ ജനതയുടെ അഭിലാഷത്തിന് അനുസരിച്ചാവണം പ്രശ്നപരിഹാരം. എന്നാല്‍ തനിക്ക് നോബല്‍ സമ്മാനത്തിന് അര്‍ഹതയില്ലെന്നും ഇമ്രാന് ഖാന് പറഞ്ഞു.
പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യവുമായി പാക് അസംബ്ലിയില്‍ പ്രമേയം വന്നിരുന്നു.പാക് പിടിയിലായിരുന്ന ഇന്ത്യയുടെ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന് വര്‍ദ്ധമാനെ വിട്ടയച്ചതിനായിരുന്നു ഇമ്രാന് ഖാനെ നൊബേല്‍ സമ്മാനത്തിന് പരിഗണിക്കണം എന്ന പ്രമേയം വന്നത്.
പാകിസ്ഥാനിലെ വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരിയാണ് ഈ ആവശ്യമുയര്‍ത്തി പാക് അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചത്.
പിന്നീട് നൊബേല്‍ സമ്മാനം ഇമ്രാന് ഖാന് നല്‍കണമെന്ന് ആവശ്യവുമായി ക്യാമ്പയിനുകളും തുടങ്ങി. ഇത് കൂടാതെ ഈ ആവശ്യമുയര്‍ത്തി 2,00,000 പേര് ഒപ്പിട്ട കത്തും തയാറാക്കിയിട്ടുണ്ട്. ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തില്‍ സമാധാനം സ്ഥാപിക്കാനുള്ള നടപടികളാണ് ഇമ്രാന് ഖാന് സ്വീകരിച്ചതെന്നാണ് പാക്കിസ്ഥാന് പറയുന്നത്.
Discussion about this post