ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മു കാശ്മീര്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് സംസ്ഥാനത്തിനായി 70,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. പ്രഖ്യാപനം ശ്രീനഗറില്‍ വച്ചു നടക്കുന്ന ബിജെപിയുടെ ഈദ് മിലന് സമ്മേളനത്തില്‍ വച്ചു നടക്കുമെന്നാണ് സൂചന.
കാശ്മീര്‍ പുനരുദ്ധാരണ വികസന പാക്കേജ് സംസ്ഥാ സര്‍ക്കാരിന് വളിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. 2014ലെ പ്രളയബധിതര്‍ക്ക് പാക്കേജില്‍ പ്രഥമ പരിഗണന നല്‍കുമെന്നാണ് വിവരം.ജമ്മു കാശ്മീരിനായി ഒറ്റത്തവണ നല്കുന്ന ഏറ്റവും വലിയ സാമ്പത്തിക പാക്കേജാകും ഇത്. ഇതിനു പുറമേ ജമ്മുവില്‍ എയിംസ് ആരംഭിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനവും മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഉണ്ടായേക്കും.
കാശ്മീരില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന പിഡിപിക്ക് മോദിയുടെ പ്രഖ്യാപനങ്ങള്‍ തങ്ങളുടെ തീരുമാനം ന്യായീകരിക്കാനുള്ള അവസരം നല്‍കും.
Discussion about this post