ആരാധകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുന്നത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ പ്രഭു, സുനില്‍ ഷെട്ടി, അര്ജുന്,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, മഞ്ജു വാര്യര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ട്.
അതിനിടെ ചിത്രത്തെക്കുറിച്ച് ഒരു സുപ്രധാനകാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍.തന്റെ പുതിയ ചിത്രം ബ്രദേഴ്സ് ഡേയുടെ ഗ്ലോബല്‍ ലോഞ്ചിനിടെയായിരുന്നു താരത്തിന്രെ തുറന്നു പറച്ചില്
മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ പ്രീ റിലീസ് ബിസിനസ് എത്രത്തോളം ആണെന്ന് തനിക്ക് അറിയാം എന്നും താന്‍ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ അല്ലാത്തതിനാല്‍ അത് പുറത്ത് വിടുന്നില്ല എന്നും പൃഥ്വിരാജ് പറഞ്ഞത്. മലയാള സിനിമയിലെ ഒരു നാഴികക്കല്ല് ആണ് മരയ്ക്കാര്‍.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണെങ്കില്‍ ചിന്തിക്കാന്‍ പോലും പറ്റാത്ത ചിത്രമാണ് മരയ്ക്കാര്‍.എന്നാല്‍ ഇന്ന് ചിത്രത്തെ തേടി വലിയൊരു പ്രീ റിലീസ് ബിസിനസ് തുക എത്തുന്നു. മലയാള സിനിമയുടെ ഈ വളര്‍ച്ചയാണ് ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തേണ്ടത്,പൃഥ്വിരാജ് പറഞ്ഞു.
കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധായകന് ആകുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ.മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോണ്‍ തന്നെയാണ്. ഒരു ഔട്ട് ആന്‍ഡ് ഔട്ട് മാസ്സ് കോമഡി എന്റര്‍ടൈനര്‍ ആയിട്ടാണ് ബ്രദേഴ്സ് ഡേ അണിയിച്ചൊരുക്കുന്നത്.
Discussion about this post