മുംബൈ: ട്വന്റി-20 വനിതാ ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെ പരിഹസിച്ച പാക് ആരാധകന് ചുട്ട നല്കി ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. 2017 ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ പാകിസ്ഥാനോട് തോറ്റതുപോലെയായിരുന്നു ഇന്ത്യന്‍ വനിതകളുടെ തോല്‍വി എന്നായിരുന്നു പാക് ആരാധകന്റെ പരിഹാസം.
ഇതിന് മറുചോദ്യവുമായി ആകാശ് ചോപ്ര രംഗത്തെത്തി. 2017-ലെ ആ ഫൈനലിന് ശേഷം പാകിസ്ഥാന്റെ പുരുഷ, വനിതാ ടീമുകള്‍ എത്ര നോക്കൗട്ട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെന്നായിരുന്നു ആകാശിന്റെ ചോദ്യം. ഗ്ലാസുകൊണ്ടുള്ള വീട്ടില്‍ താമസിക്കുന്നവര്‍ ലൈറ്റ് ഓണാക്കി വസ്ത്രം മാറില്ലെന്നും ആകാശ് ചോപ്ര ട്വീറ്റില്‍ പറഞ്ഞു.
185 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ 99 റണ്‍സിന് പുറത്തായിരുന്നു. ഓപ്പണര്‍മാരായ അലീസ ഹീലിയും ബെത് മൂണിയും പുറത്തെടുത്ത പ്രകടനമാണ് ഓസീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഇതോടെ ചരിത്രത്തില്‍ ആദ്യമായി ഒരു ലോകകപ്പ് കിരീടം നേടാനുള്ള അവസരം ഇന്ത്യന്‍ വനിതകള്‍ക്ക് നഷ്ടപ്പെടുകയായിരുന്നു.
How many knockouts did your team play since that final? Men and Women included. Jinke ghar sheeshe ke hote hain voh light jala ke kapde nahin badalte, dost 🙏 https://t.co/xUiL4hIePP
— Aakash Chopra (@cricketaakash) March 8, 2020
Discussion about this post