മലപ്പുറം: കൊറോണ വൈറസ് ഇല്ലെന്ന് പ്രചാരണം നടത്തിയ വാർഡ് മെമ്പർക്കെതിരെ കേസ്. മലപ്പുറം കീഴാറ്റൂർ സ്വദേശി ഉസ്മാന്‍ കൊമ്പനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കീഴാറ്റൂര്‍ പഞ്ചായത്തിലെ മുള്ളിക്കുര്‍ശി വാര്‍ഡിലെ മെമ്പറാണ് ഇയാൾ.
കീഴാറ്റൂരില്‍ കൊറോണ വൈറസ് ഇല്ലെന്നും സര്‍ക്കാര്‍ വ്യാജ പ്രചാരണം നടത്തി ഭയം ഉണ്ടാക്കി ആളുകളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നുമാണ് ഇയാള്‍ പ്രചാരണം നടത്തിയത്. ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സാമൂഹിക മാദ്ധ്യമങ്ങളിലെ ഗ്രൂപ്പുകൾ വഴിയാണ് ഉസ്മാൻ വ്യാജ പ്രചാരണം നടത്തിയത്. വ്യാജ പ്രചാരണം നടത്തി കൊറോണയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചു കൊണ്ട് ജനപ്രതിനിധിയായ ഉസ്മാൻ നിയമലംഘനം നടത്തിയതിനെതിരെ പ്രതിഷേധം വ്യാപകമാണ്.
Discussion about this post